എം.ഇ.ടി കോളജ് സംഘർഷം: കോളജ് തുറക്കുന്നത് നീട്ടി

നാദാപുരം: എം.ഇ.ടി കോളജ് ശനിയാഴ്ച തുറന്നു പ്രവർത്തിക്കില്ല. സർവകക്ഷി തീരുമാനപ്രകാരം വെള്ളിയാഴ്ച വിളിച്ചുചേർത്ത നാട്ടുകാരുടെ യോഗം സി.പി.എമ്മിലെ ഭിന്നിപ്പിനെ തുടർന്ന് നടന്നില്ല. നാദാപുരം ഡിവൈ.എസ്.പി കെ. രാജു വിളിച്ചുചേർത്ത യോഗത്തിൽ നാട്ടുകാരുമായി ചർച്ച നടത്താൻ സി.പി.എം നേതാക്കളെ ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ, പ്രദേശവാസികൾ യോഗത്തിൽനിന്ന് വിട്ടുനിന്നതോടെ കോളജ് തുറന്നുപ്രവർത്തിക്കുന്നത് അനിശ്ചിതത്വത്തിലായി. സർവകക്ഷി യോഗത്തിൽ പ്രദേശവാസികളെയോ വാർഡ് മെംബറെയോ വിളിക്കാതെ ഏകപക്ഷീയമായി എടുത്ത തീരുമാനം അംഗീകരിക്കാൻ കഴിയില്ലെന്ന് പ്രദേശവാസികൾ പറയുന്നു. സി.പി.എമ്മിന് ഭൂരിപക്ഷമുള്ള പ്രദേശത്ത് പാർട്ടി ജില്ല, ഏരിയ നേതാക്കളടക്കം പങ്കെടുത്ത യോഗതീരുമാനം നടപ്പാക്കാൻ കഴിയാത്തത് പാർട്ടിയെ വെട്ടിലാക്കിയിട്ടുണ്ട്. സി.പി.എം പ്രതിനിധികൾ പ്രദേശത്തെ നാട്ടുകാരുടെ യോഗം വിളിച്ച് കോളജ് തുറക്കാൻ നടപടി സ്വീകരിക്കുമെന്ന് സർവകക്ഷി യോഗത്തിൽ പറഞ്ഞതി​െൻറ അടിസ്ഥാനത്തിലാണ് കോളജ് ശനിയാഴ്ച തുറക്കാൻ തീരുമാനമായത്. പ്രാദേശിക നേതാക്കളെ ഉൾപ്പെടുത്താതെ നടന്ന സർവകക്ഷിയോഗത്തിൽ പ്രദേശവാസികൾക്ക് കോളജിലെ ഒരു വിഭാഗം വിദ്യാർഥികളുടെ പ്രവൃത്തി ബോധ്യപ്പെടുത്താൻ കഴിഞ്ഞില്ലെന്നാണ് പരിസരവാസികളുടെ പരാതി. പൊലീസി​െൻറ നിർദേശപ്രകാരം കോളജ് തുറക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റിയതായി പ്രിൻസിപ്പൽ അറിയിച്ചു. എന്നാൽ, ഒരു വിഭാഗം നാട്ടുകാരുടെ പ്രതിഷേധത്തിൽ അധ്യയനം മുടക്കുന്നതിനെതിരെ കോളജ് യൂനിയനും രംഗത്തെത്തിയിട്ടുണ്ട്. പ്രതിഷേധ പ്രകടനം വേളം: സംഘ്പരിവാർ-പൊലീസ് കൂട്ടുകെട്ടിനെതിരെ പഞ്ചായത്ത് മുസ്ലിം ലീഗ് പള്ളിയത്ത് പ്രതിഷേധ പ്രകടനം നടത്തി. പ്രസിഡൻറ് പുത്തൂർ മുഹമ്മദലി, പി.കെ. ബഷീർ, മുന്നൂൽ മമ്മുഹാജി, കെ. അഹമ്മദ്ഹാജി, ബഷീർ മാണിക്കോത്ത്, കുറവങ്ങാട്ട് കുഞ്ഞബ്ദുല്ല, എം. ഖാസിം, ടി.കെ. റഫീഖ്, ഫൈസൽ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.