കക്കാടംപൊയിൽ വാട്ടർ തീം പാർക്ക്: ബി.ജെ.പി മാർച്ചിനുനേരെ ജലപീരങ്കി നാലു പേർക്ക് നിസ്സാര പരിക്ക് സർക്കാർ ൈകയേറ്റക്കാരുടെ സംരക്ഷകരായതായി കെ. സുരേന്ദ്രൻ തിരുവമ്പാടി: കക്കാടംപൊയിൽ വാട്ടർ തീം പാർക്കിലേക്ക് ബി.ജെ.പി പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. കക്കാടംപൊയിൽ-നിലമ്പൂർ റോഡിൽനിന്ന് ആരംഭിച്ച മാർച്ച് പാർക്കിന് 500 മീറ്റർ അകലെ പൊലീസ് കയർ കെട്ടി തടഞ്ഞു. തിരുവമ്പാടി, ഏറനാട് നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലായിരുന്നു മാർച്ച്. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ മാർച്ച് ഉദ്ഘാടനം നിർവഹിച്ച് മടങ്ങിയതോടെ പ്രവർത്തകർ പൊലീസ് വിലക്ക് ലംഘിച്ച് തള്ളിക്കയറാൻ ശ്രമിക്കുകയായിരുന്നു. ഇതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ച് ബി.ജെ.പി പ്രവർത്തകരെ തുരത്തി. ജലപീരങ്കി പ്രയോഗത്തിൽ നാല് ബി.ജെ.പി പ്രവർത്തകർക്ക് നിസ്സാര പരിക്കേറ്റു. കൈയേറ്റങ്ങൾക്കെതിരെയുള്ള ശബ്ദം അടിച്ചമർത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് കെ. സുരേന്ദ്രൻ കുറ്റപ്പെടുത്തി. അനധികൃത ൈകയേറ്റങ്ങൾ ഒഴിപ്പിക്കാനാണ് സർക്കാർ ശക്തികാണിക്കേണ്ടത്. ൈകയേറ്റക്കാരുടെ സംരക്ഷകനായി മുഖ്യമന്ത്രി പിണറായി വിജയൻ മാറിയതായും അദ്ദേഹം ആരോപിച്ചു. മാർച്ചിന് പി. സോമസുന്ദരൻ, ജയപ്രകാശൻ, ടി.കെ. അശോക്, അജി തോമസ്, ബാബുരാജ്, കെ.സി. വേലായുധൻ, ബാബു മൂലയിൽ, വിദ്യാധരൻ, സുനിൽ ബോസ് എന്നിവർ നേതൃത്വം നൽകി. photo: thiru1
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.