ജില്ലയിൽ നാളികേരാധിഷ്ഠിത പ്രത്യേക കാർഷിക മേഖല ഒരുങ്ങുന്നു

കോഴിക്കോട്: ജില്ലയിൽ നാളികേരാധിഷ്ഠിത പ്രത്യേക കാർഷിക മേഖല രൂപവത്കരിക്കുന്നതുമായി ബന്ധപ്പെട്ട ആലോചന യോഗം സംസ്ഥാന പ്ലാനിങ് ബോർഡ് വൈസ് ചെയർമാൻ ഡോ. വി.കെ. രാമചന്ദ്ര​െൻറ അധ്യക്ഷതയിൽ കലക്ടറേറ്റിൽ ചേർന്നു. നാളികേര കൃഷിയുടെ ഉന്നമനത്തിനും കർഷകർക്ക് കൂടുതൽ ആദായം ലഭ്യമാക്കുന്നതിനുമായാണ് പ്രത്യേക കാർഷിക മേഖല രൂപപ്പെടുത്തുന്നത്. കാർഷിക രംഗവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വ്യത്യസ്ത സംവിധാനങ്ങളെ ഏകോപിപ്പിച്ച് വിള വർധനക്കും വിപണനത്തിനും ആവശ്യമായ സൗകര്യങ്ങളും സംവിധാനങ്ങളുമൊരുക്കും. നാളികേര കൃഷി ശാസ്ത്രീയവും സാങ്കേതികവുമായ ഘടകങ്ങൾ ഉപയോഗപ്പെടുത്തി വ്യാപിപ്പിക്കും. നാളികേര കൃഷി കൂടുതൽ നടക്കുന്ന പഞ്ചായത്തുകളെ ഉൾപ്പെടുത്തിയാവും മേഖല രൂപപ്പെടുത്തുക. മണ്ണി​െൻറ ഗുണനിലവാരം, നല്ലയിനം വിത്തുതേങ്ങയുടെ ലഭ്യത, മണ്ണ് പരിശോധിച്ച് കാർഡ് നൽകൽ, ജലസേചന സൗകര്യം, വിദഗ്ധ സേവനം ലഭ്യമാക്കൽ, വിളവെടുപ്പ് വിപണന സൗകര്യങ്ങൾ തുടങ്ങിയവയിൽ ശ്രദ്ധയൂന്നിയുള്ള പദ്ധതി ആസൂത്രണമാണ് ഉണ്ടാവുക. പ്രത്യേക കാർഷിക മേഖലയിൽ ഉൾപ്പെടുത്തേണ്ട പഞ്ചായത്തുകൾ നിശ്ചയിക്കുന്നതിനായി സെപ്റ്റംബർ 27ന് വീണ്ടും യോഗം ചേരും. യോഗത്തിൽ പ്ലാനിങ് ബോർഡ് അംഗം ഡോ. ആർ. രാംകുമാർ, ജില്ല കലക്ടർ യു.വി. ജോസ്, സി.പി.സി.ആർ.ഐ പ്രിൻസിപ്പൽ സയൻറിസ്റ്റ് ഡോ. സി. തമ്പാൻ, ജില്ല പ്ലാനിങ് ഓഫിസർ എം.എ. ഷീല, നബാർഡ് എ.ജി.എം ജയിംസ് പി. ജോർജ് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.