നന്മണ്ട: നാട്ടുപാതകളുടെ ഇരുവശവും കാടുമൂടിയത് യാത്രക്കാർക്ക് ഭീഷണിയാകുന്നു. പഞ്ചായത്ത് 11ാം വാർഡിലുൾപ്പെട്ട ഇടത്തിൽതാഴം കണ്ടിയോത്ത് താഴം നാട്ടുപാതയാണ് പുല്ലും കാടും നിറഞ്ഞ് നടക്കാൻ പോലുമാവാത്ത സ്ഥിതിയിലായത്. പാതയുടെ ഒരു ഭാഗം നിറയെ വെള്ളമുള്ള തോടും മറുഭാഗം വയലുമാണ്. ഇവിടെ ഇഴജീവികളുടെ വിഹാരരംഗമാണ്. നാഷനൽ സ്കൂളിനടുത്തുനിന്ന് കാരക്കുന്നത്ത്, കുട്ടമ്പൂർ പ്രദേശങ്ങളിലേക്കുള്ള പ്രധാന പാതയും ഇതുതന്നെ. പാത കാട് തെളിച്ച്, വികസിപ്പിച്ച് നടപ്പാതയായി മാറ്റണമെന്ന ആവശ്യത്തോട് അധികൃതർ മുഖംതിരിക്കുകയാണെന്ന് പ്രദേശവാസികൾ പരാതിപ്പെടുന്നു. തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തിയെങ്കിലും ഇത് സാധ്യമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.