കോഴിക്കോട്: സംസ്ഥാനത്ത് പകർച്ചപ്പനി പടരുന്നതിനിടക്ക് 531 ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരെ ഒറ്റയടിക്ക് സ്ഥലംമാറ്റി ഉത്തരവിറങ്ങി. ഗ്രേഡ് ഒന്ന് ജെ.എച്ച്.ഐമാരെ വിവിധയിടങ്ങളിലേക്ക് മാറ്റിക്കൊണ്ടാണ് വ്യാഴാഴ്ച ആരോഗ്യവകുപ്പിെൻറ ഉത്തരവിറങ്ങിയത്. പലയിടത്തും പനി പടരുന്ന സാഹചര്യത്തിൽ അസമയത്തുള്ള സ്ഥലംമാറ്റം ആരോഗ്യവകുപ്പിെൻറ പ്രവർത്തനങ്ങളെ ബാധിക്കുമെന്ന് ജീവനക്കാർ പറയുന്നു. സ്വന്തം ജില്ലയിൽനിന്ന് പുറത്തേക്കുള്ള മാറ്റങ്ങളും ഇതിൽ കൂടുതലുണ്ട്. പുതിയ പ്രവർത്തനമേഖലയിലെത്തി സ്ഥലം പരിചയപ്പെട്ട് ആരോഗ്യപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ ഏറെ സമയമെടുക്കും. സാധാരണഗതിയിൽ ഏപ്രിൽ, മേയ് മാസങ്ങളിൽ ഇറങ്ങേണ്ട ഉത്തരവ് ഇത്തവണ രണ്ടു മാസം കഴിഞ്ഞാണ് ഇറങ്ങിയത്. മേയ് അഞ്ചിനായിരുന്നു സ്ഥലംമാറ്റത്തിനുള്ള അപേക്ഷ നൽകേണ്ടിയിരുന്ന അവസാന തീയതി. പിന്നീട് ഇത് നീട്ടി. മേയ് 30നുള്ളിൽ സ്ഥലംമാറ്റ ഉത്തരവ് പുറത്തിറങ്ങേണ്ടതുണ്ടെങ്കിലും കരട് പട്ടികപോലും പുറത്തിറങ്ങിയത് ജൂലൈ നാലിനാണ്. ഇതോടൊപ്പം കരട് പട്ടികയിലില്ലാത്തവരുടെ പേരും പുതിയ ലിസ്റ്റിലുണ്ട്. ഇക്കൂട്ടത്തിൽ 200 പേർക്ക് ഹെൽത്ത് ഇൻസ്പെക്ടർ തസ്തികയിലേക്ക് പ്രമോഷൻ നൽകേണ്ടതും നടന്നിട്ടിെല്ലന്നും ആക്ഷേപമുണ്ട്. ബക്രീദ് ഉത്സവകാലത്ത് ഇത്തരമൊരു സ്ഥലംമാറ്റ ഉത്തരവ് വന്നതിൽ ഏറെപ്പേരും പ്രതിഷേധത്തിലാണ്. ഓണത്തിനുമുമ്പ് നിലവിലെ ഓഫിസിൽനിന്ന് വിടുതൽ നൽകി പുതിയ സ്ഥലത്ത് ചേരാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജീവനക്കാരെ ദ്രോഹിക്കുന്ന നടപടിയാണ് സർക്കാർ സ്വീകരിക്കുന്നതെന്നും എൻ.ജി.ഒ അസോ. സംസ്ഥാന വൈസ്പ്രസിഡൻറ് സി. പ്രേമവല്ലി കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.