സപ്ലൈകോ നെല്ല്​ സംഭരണം: ഒാൺലൈൻ രജിസ്​ട്രേഷൻ ആരംഭിച്ചു

കോഴിക്കോട്: സപ്ലൈകോ നെല്ല് സംഭരണം 2017-18 വർഷം ഒന്നാം സീസൺ രജിസ്ട്രേഷൻ ആരംഭിച്ചു. 2017 ഡിസംബർ 31നകം സംഭരിക്കേണ്ട നെല്ലി​െൻറ രജിസ്ട്രേഷൻ 2017 സെപ്റ്റംബർ 20 വരെ നടത്താം. ഇൻറർനെറ്റ് സൗകര്യമുള്ള കമ്പ്യൂട്ടറിൽനിന്ന് കർഷകർക്ക് നേരിട്ട് രജിസ്ട്രേഷൻ നടത്താവുന്നതാണ്. ഇതിനായി www.supplycopaddy.in എന്ന വെബ്സൈറ്റ് ഉപയോഗിക്കാം. രജിസ്ട്രേഷൻ നടത്തിയാൽ ലഭിക്കുന്ന ഫോറത്തി​െൻറ പ്രിൻറ് ആവശ്യമായ രേഖകൾ സഹിതം കൃഷിഭവനിൽ സമർപ്പിക്കണം. താൽക്കാലിക കർഷകൻ 100 രൂപ മുദ്രപത്രത്തിൽ തയാറാക്കിയ സത്യവാങ്മൂലം (മാതൃക വെബ്സൈറ്റിൽ ലഭ്യമാണ്) കൃഷിഭവനിൽ സമർപ്പിക്കേണ്ടതാണ്. നെല്ല് സംഭരണ വില കിലോഗ്രാമിന് 23.30 രൂപയാണ്. നെല്ല് സംഭരിക്കുന്ന തീയതി, സംഭരണ കേന്ദ്രം എന്നിവ കർഷകരെ നേരിട്ട് അറിയിക്കും. കൂടുതൽ വിവരങ്ങൾക്ക് പാഡി മാർക്കറ്റിങ് ഒാഫിസുമായി ബന്ധപ്പെടാം. സപ്ലൈകോക്ക് നെല്ല് നൽകുന്ന കർഷകർക്ക് നെല്ലി​െൻറ വില നൽകുന്നതിനുള്ള കാലതാമസം ഒഴിവാക്കുന്നതിനായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച പി.ആർ.എസ് വായ്പ പദ്ധതി നടപ്പിൽ വരുത്തുന്നതിന് ബാങ്ക് ഒാഫ് ഇന്ത്യ, ഫെഡറൽ ബാങ്ക്, കനറ ബാങ്ക് എന്നീ ബാങ്കുകളാണ് ഇപ്പോൾ സപ്ലൈകോയുമായി കരാറിൽ ഏർപ്പെട്ടിരിക്കുന്നത്. അടുത്ത സീസണിലേക്ക് സപ്ലൈകോയിൽ രജിസ്റ്റർ ചെയ്യുന്ന കർഷകർ കരാറിൽ ഏർപ്പെട്ടിട്ടുള്ള ബാങ്കിലെ അക്കൗണ്ട് നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുകയാണെങ്കിൽ നെൽ വില പെെട്ടന്നുതന്നെ ലഭിക്കുന്നതിന് സഹായകമാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.