കോഴിക്കോട്: പൊതു വിദ്യാഭ്യാസം ശക്തിപ്പെടുത്താൻ സർക്കാർ സംരക്ഷണ യജ്ഞം നടത്തുേമ്പാഴും ഹൈസ്കൂൾ അധ്യാപകരുടെ നിയമനം വൈകുന്നു. ഹൈസ്‌കൂള്‍ അസിസ്റ്റൻറ് തസ്തികകളിലേക്ക് പി.എസ്.സി നടത്തിയ പരീക്ഷകളുടെ റാങ്ക് ലിസ്റ്റാണ് വിജ്ഞാപനം വന്ന് അഞ്ച് കൊല്ലം കഴിഞ്ഞിട്ടും പുറത്തുവരാത്തത്. സോഷ്യല്‍ സ്റ്റഡീസ്, നാച്വറല്‍ സയന്‍സ്, മാത്തമാറ്റിക്‌സ് വിഷയങ്ങളില്‍ നടത്തിയ പരീക്ഷകളുടെ റാങ്ക്‌ലിസ്റ്റാണ് ഇതുവരെ പ്രസിദ്ധീകരിക്കാതിരിക്കുന്നത്. നാലു കൊല്ലത്തെ കാത്തിരിപ്പിനുശേഷം 2016 ഒക്ടോബറിലായിരുന്നു പരീക്ഷ. പരീക്ഷ കഴിഞ്ഞ് ഷോര്‍ട്ട്‌ലിസ്റ്റ് പ്രസിദ്ധീകരിക്കാന്‍പോലും ബന്ധപ്പെട്ടവര്‍ക്ക് സാധിച്ചിട്ടില്ലെന്ന് ഉദ്യോഗാര്‍ഥികളുടെ കൂട്ടായ്മ വാര്‍ത്തസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. സംസ്ഥാനത്ത് ആയിരത്തിലധികം ഹൈസ്‌കൂളുകളുണ്ട്. നിലവില്‍ റാങ്ക് ലിസ്റ്റ് ഇല്ല. നിരവധി ഒഴിവുകള്‍ ഉണ്ടായിട്ടും അത് മറച്ചുവെച്ചാണ് അധികൃതര്‍ മുന്നോട്ട് പോകുന്നത്. എയ്ഡഡ് മേഖലയിലെ അധ്യാപകരെ പ്രൊട്ടക്ഷന്‍ നല്‍കുന്നതിെൻറ ഭാഗമായി സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് മാറ്റുന്ന പ്രവണത വ്യാപകമാണ്. നാലായിരത്തിലേറെ എയ്ഡഡ് അധ്യാപകരെ ഈ വിധം സംരക്ഷിക്കുന്നു. ഇവരെ സഹായിക്കാൻ കൂടിയാണ് റാങ്ക്‌ലിസ്റ്റ് വൈകിക്കുന്നതെന്നാണ് ഉദ്യോഗാര്‍ഥികളുടെ ആരോപണം. ഹൈസ്‌കൂള്‍ അധ്യാപക തസ്തികയില്‍ നേരിട്ടുള്ള നിയമനം ഏറെ കുറഞ്ഞിട്ടുണ്ട്. അന്തര്‍ജില്ല ട്രാന്‍സ്ഫറുകള്‍ പത്ത് ശതമാനത്തില്‍നിന്ന് 30 ആയി വര്‍ധിപ്പിച്ചിരിക്കുകയാണ്. ഭാഷാവിഷയങ്ങള്‍ക്ക് 40 ശതമാനവും സോഷ്യല്‍ സ്റ്റഡീസിന് 30 ശതമാനവും സയന്‍സിന് 20 ശതമാനവും ഒഴിവ് ട്രാന്‍സ്ഫര്‍ വഴിയാണ് നികത്തുന്നത്. 1999ലാണ് അന്തര്‍ജില്ല ട്രാന്‍സ്ഫര്‍ വിഹിതം വര്‍ധിപ്പിച്ചത്. പി.എസ്.സിയുടെ അനുമതിയില്ലാതെയാണ് ഈ ഉത്തരവ്. ഇത് ഭരണഘടനാ വിരുദ്ധമാണെന്ന് വ്യക്തമാക്കിയിട്ടും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. മെറിറ്റ് അടിസ്ഥാനത്തില്‍ റാങ്ക്‌ലിസ്റ്റില്‍ എത്തുന്നവരെ തഴയുന്ന സമീപനമാണ് ഉണ്ടാവുന്നത്. മികച്ച വിദ്യാഭ്യാസം വിദ്യാർഥികളുടെ അവകാശമാണെന്നിരിക്കെ അതു നല്‍കാന്‍ അര്‍ഹതപ്പെട്ട അധ്യാപകര്‍ക്ക് നിയമനം നല്‍കാത്തത് ഭരണഘടനാലംഘനമാണ്. ഇക്കാര്യത്തില്‍ വിദ്യാർഥികളും രക്ഷിതാക്കളും ശബ്ദമുയര്‍ത്തണമെന്നും ഉദ്യോഗാര്‍ഥികള്‍ ആവശ്യപ്പെട്ടു. കെ. രജീഷ്, എം. ബബിത, എസ്. അഞ്ജു, പി. റംലാബി എന്നിവര്‍ വാര്‍ത്തസമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.