കൽപറ്റ: 1977 ജനുവരി ഒന്നിനുമുമ്പ് വനഭൂമി കൈവശംെവച്ചിരുന്നവർക്ക് പട്ടയം നൽകുന്നത് സംബന്ധിച്ച റവന്യൂ-ഫോറസ്റ്റ് വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധന നവംബർ 30നുമുമ്പ് പൂർത്തിയാക്കാൻ കലക്ടർ എസ്. സുഹാസ് നിർദേശം നൽകി. കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. നടപടി ത്വരിതപ്പെടുത്താനാണ് കലക്ടർ അടിയന്തര യോഗം വിളിച്ചത്. ബത്തേരി, വൈത്തിരി, മാനന്തവാടി താലൂക്കുകളിലെ സംയുക്ത പരിശോധനയാണ് നടന്നുവരുന്നത്. വൈത്തിരിയിലെ പരിശോധന പൂർത്തിയായിട്ടില്ല. ബത്തേരിയിലെയും മാനന്തവാടിയിലെയും സംയുക്ത പരിശോധന പൂർത്തിയായിട്ടുണ്ട്. എന്നാൽ, തുടർനടപടി പൂർത്തിയാക്കേണ്ടതുണ്ട്. ഇത് വേഗത്തിലാക്കാൻ ഉദ്യോഗസ്ഥർക്ക് കലക്ടർ നിർദേശം നൽകി. 77നുമുമ്പ് കൈവശംെവച്ചുവരുന്നതും പട്ടയപ്രകാരം കൈവശം െവക്കുന്നതുമായ ഭൂമിക്ക് കൈവശരേഖ ലഭ്യമാക്കുന്നതിെൻറ ഭാഗമായാണ് സംയുക്ത പരിശോധന. പരിശോധനയും മറ്റു നടപടിക്രമങ്ങളും വേഗത്തിലാക്കാൻ ഡി.എഫ്.ഒയെ കോഒാഡിനേറ്ററായും രണ്ട് ഡെപ്യൂട്ടി കലക്ടർമാരെ നോഡൽ ഓഫിസർമാരായും നിയമിച്ചിട്ടുണ്ട്. റവന്യൂ, ഫോറസ്റ്റ്, സർവേ, കൃഷി, ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് ജില്ലയിൽ ബാക്കിയുള്ള അപേക്ഷകൾ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കും. സംയുക്ത പരിശോധനയും സമ്പൂർണ റിപ്പോർട്ടും ഡിസംബർ 31നുമുമ്പ് റവന്യൂ മന്ത്രിക്ക്് നൽകും. ബത്തേരി, മാനന്തവാടി താലൂക്കുകളിലെ സംയുക്ത പരിശോധനയുടെ ചുമതല ബത്തേരി സ്പെഷൽ ഡെപ്യൂട്ടി കലക്ടർക്കും വൈത്തിരി താലൂക്കിലെ ചുമതല കൽപറ്റ സ്പെഷൽ ഡെപ്യൂട്ടി കലക്ടർക്കും നൽകി. സംയുക്ത പരിശോധന സമയബന്ധിതമായി പൂർത്തിയാക്കാൻ എല്ലാ വകുപ്പുകളും ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്ന് കലക്ടർ നിർദേശിച്ചു. യോഗത്തിൽ സ്പെഷൽ ഡെപ്യൂട്ടി കലക്ടർമാരായ വി.പി. കതിർ വടിവേലു, ചാമിക്കുട്ടി, ഡെപ്യൂട്ടി കലക്ടർ സന്തോഷ്കുമാർ, ഫോറസ്റ്റ്, സർവേ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. മേപ്പാടി-ആനക്കാംപൊയിൽ റോഡ് യാഥാർഥ്യമാക്കണം പനമരം: മേപ്പാടി-ആനക്കാംപൊയിൽ റോഡ് ഉടൻ യാഥാർഥ്യമാക്കണമെന്നും ജില്ലകളെ തമ്മിൽ ബന്ധപ്പെടുത്താൻ റോപ്വേയുടെ നിർമാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കണമന്നും എ.കെ.സി.സി ചെറുകാട്ടൂർ ബ്രാഞ്ച് കൺവെൻഷൻ ആവശ്യപ്പെട്ടു. ഡയറക്ടർ ഫാ. ജോർജ് കിഴക്കുംപുറം ഉദ്ഘാടനം ചെയ്തു. നടവയൽ ഫൊറോന പ്രസിഡൻറ് സണ്ണി ചെറുകാട്ട് അധ്യക്ഷത വഹിച്ചു. മാനന്തവാടി രൂപത പ്രസിഡൻറ് പീറ്റർ ഞരളക്കാട്ട് മുഖ്യപ്രഭാഷണം നടത്തി. ജില്ല ജനറൽ സെക്രട്ടറി സൈമൺ ആനപ്പാറ, പനമരം പഞ്ചായത്ത് മെംബർ മാർട്ടിൻ കുഴിമുള്ളിൽ, സിനോ പാറക്കാലായിൽ, ആൻറണി വെള്ളാക്കുഴി, ജോർജ് കൂരാശ്ശേരിയിൽ, ബേബി മുതിരക്കാലായിൽ, പോൾ ചെറുകാട്ടൂർ, വർഗീസ് കോറോത്ത്, പൈലി കൂനംകുന്നേൽ, ജയൻ മഠത്തിൽ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ജോർജ് ഉൗരാശ്ശേരിയിൽ (പ്രസി), ജയൻ എം. പോൾ (സെക്ര), മാർട്ടിൻ കുഴിമുള്ളിൽ, സേവ്യർ മണിത്തൊട്ടിയിൽ (വൈ. പ്രസി), ഷിജു കൂനംകുന്നേൽ (ജോ. സെക്ര), സിനോ പാറക്കാലായിൽ (ട്രഷ). കേശവെൻറ വിയോഗം; നഷ്ടമായത് കർഷകസമര നായകനെ കൽപറ്റ: മൂലങ്കാവ് പന്നിക്കാംതടത്തിൽ കേശവെൻറ വിയോഗത്തിലൂടെ നൂൽപുഴ പഞ്ചായത്തിനു നഷ്ടമായത് നിസ്വാർഥനായ കർഷകസമര നായകനെ. അരനൂറ്റാണ്ടിലേറെ നൂൽപുഴ പഞ്ചായത്തിൽ വിദ്യാഭ്യാസ,- സാമൂഹിക,- സാംസ്കാരിക, -പാരിസ്ഥിതിക രംഗങ്ങളിൽ സജീവമായിരുന്ന കേശവൻ നിരവധി കർഷകസമരങ്ങൾക്ക് നേതൃത്വം നൽകി. പട്ടയം ആവശ്യപ്പെട്ട് വയനാട് വന്യജീവിസങ്കേതത്തിലെ ലീസ് കർഷകർ നടത്തിയ സമരത്തിന് നേതൃത്വം നൽകിയത് കേശവനാണ്. വന്യജീവിസങ്കേതത്തിൽ ഒറ്റപ്പെട്ടുപോയ കർഷകർ പുനരധിവാസം തേടി നടത്തിയ പ്രക്ഷോഭങ്ങളുടെ അമരത്തും കേശവനായിരുന്നു. വനത്തിലെ അടച്ചുവെട്ടിനെതിരെ 1979ൽ നടന്ന സമരത്തിെൻറ മുൻനിരയിൽ നിലയുറപ്പിച്ച അദ്ദേഹം പരിസ്ഥിതി സംരക്ഷണ രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചു. ഔഷധസസ്യങ്ങളുടെ സംരക്ഷകൻ, പ്രചാരകൻ, ഗവേഷകൻ എന്നീ നിലയിലും നാടറിഞ്ഞ വ്യക്തിയാണ് കേശവൻ. 67 വർഷം മുമ്പ് മൂലങ്കാവിൽ ആരംഭിച്ച എൽ.പി സ്കൂൾ നിലനിർത്തുന്നതിലും ഹയർ സെക്കൻഡറിയായി അപ്േഗ്രഡ് ചെയ്യിക്കുന്നതിലും അദ്ദേഹം സമാനതകളില്ലാത്ത പങ്കുവഹിച്ചിട്ടുണ്ട്. ജില്ലയിലെ എണ്ണപ്പെട്ട ഗ്രന്ഥശാലകളിൽ ഒന്നായ മൂലങ്കാവ് നാഷനൽ ലൈബ്രറിയുടെ സ്ഥാപകാംഗവുമാണ് കോട്ടയം കുറുവിലങ്ങാടുനിന്നു 13ാം വയസ്സിൽ മാതാപിതാക്കൾക്കൊപ്പം വയനാട്ടിലെത്തിയ കേശവൻ. സാമൂഹിക, സാംസ്കാരിക മേഖലകളിലെ പ്രവർത്തനങ്ങൾ മുൻനിർത്തി ഇദ്ദേഹത്തെ ജൂൺ 11ന് പൗരാവലി മൂലങ്കാവ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ 'സ്നേഹപ്രണാമം' എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ ആദരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.