ഗതാഗത കുരുക്ക്: കുറ്റ്യാടിയിൽ പരിഹാര നടപടി തുടങ്ങി

കുറ്റ്യാടി: അനധികൃത പാർക്കിങ്ങും വാഹന പെരുപ്പവും കാരണം രൂക്ഷമായ ഗതാഗത കുരുക്ക് അനുഭവപ്പെടുന്ന കുറ്റ്യാടി ടൗണിൽ പരിഹാര നടപടികൾ തുടങ്ങി. പഞ്ചാത്ത്, പൊലീസ് എന്നിവയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ ദിവസം നടന്ന യോഗതീരുമാനപ്രകാരമുള്ള നടപടികളാണ് ആരംഭിച്ചത്. നാലു പ്രധാന റോഡുകളിൽ അനധികൃത പാർക്കിങ് ഒഴിവാക്കുന്നതിന് ഡിവൈഡറുകളാണ് ആദ്യം സ്ഥാപിച്ചത്. ഇതോടെ വീതി റോഡിലെ പാർക്കിങ് നിർത്താനാകുമെന്നാണ് പൊലീസ് പറയുന്നത്. എല്ലാ റോഡിലും പരിധിലംഘിച്ച് പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരെ നടപടിയും തുടങ്ങിയിട്ടുണ്ട്. ഇരുചക്ര വാഹനങ്ങളും കാറുകളും കീഴടക്കുന്ന റോഡുവക്കുകൾ ഇതോടെ കാലിയായിട്ടുണ്ട്. ഗതാഗത കുരുക്കിന് മറ്റൊരു കാരണമായ പുതിയ ബസ്സ്റ്റാൻഡിനു മുന്നിലെ കുഴി ബുധനാഴ്ച അടച്ചു. കുഴി ഒഴിവാക്കാൻ വാഹനങ്ങൾ തെറ്റായ ദിശയിലൂടെ പോകുന്ന് വലിയ പ്രശ്നം സൃഷ്ടിച്ചിരുന്നു. കൂടാതെ, കോഴിക്കോട് റോഡിൽ പൊലീസ് സ്റ്റേഷന് സമീപം തൊണ്ടി വാഹനങ്ങളും കാടുംനിറഞ്ഞ സ്ഥലവും പൊലീസ് വൃത്തിയാക്കി. ഇവിടെ ബസ് കാത്തിരിപ്പു സ്ഥലം കൂടിയാണ്. തുരുമ്പിച്ച് നശിച്ച വാഹനങ്ങളിൽ ചിലത് മണ്ണുമാന്തി കൊണ്ട് നീക്കിയിട്ടുമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.