എൽ.ഡി ക്ലർക്ക്: ജില്ലയിൽ​ 58,117 ഉദ്യോഗാർഥികൾ

കൽപറ്റ: ജില്ലയിൽ വിവിധ വകുപ്പുകളിലേക്കുള്ള എൽ.ഡി ക്ലർക്ക് (കാറ്റഗറി നമ്പർ 414/16) തസ്തികയിലേക്ക് 58,117 ഉദ്യോഗാർഥികൾ പരീക്ഷയെഴുതും. വയനാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിലായാണ് പരീക്ഷ നടക്കുന്നത്. വയനാട് ജില്ലയിൽ 153 പരീക്ഷ കേന്ദ്രങ്ങളിലായി 38,388 പേരും കോഴിക്കോട് ജില്ലയിലെ 51 പരീക്ഷ കേന്ദ്രങ്ങളിൽ 12,000 പേരും കണ്ണൂർ ജില്ലയിലെ 28 പരീക്ഷ കേന്ദ്രങ്ങളിലായി 7729 പേരും പരീക്ഷ എഴുതുന്നുണ്ട്. ഇൗ മാസം 26ന് ഉച്ചക്ക് 1.30 മുതൽ 3.15 വരെയാണ് പരീക്ഷ. ഉദ്യോഗാർഥികൾ തിരിച്ചറിയൽ രേഖയുടെ അസ്സലും അഡ്മിഷൻ ടിക്കറ്റുമായി ഉച്ചക്ക് 1.30ന് മുമ്പായി ഹാജരാകണം. അഡ്മിഷൻ ടിക്കറ്റ് www.keralapsc.gov.in ൽനിന്ന് ഡൗൺലോഡ് ചെയ്യാം. അഡ്മിഷൻ ടിക്കറ്റിൽ പി.എസ്.സിയുടെ എംബ്ലം, ബാർ കോഡ്, ഫോട്ടോയിൽ പേര്, ഫോട്ടോ എടുത്ത തീയതി എന്നിവ ഇല്ലാത്തവരെയും 1.30ന് ശേഷം ശേഷം ഹാജരാകുന്നവരെയും പരീക്ഷ എഴുതാൻ അനുവദിക്കില്ല. കില പരിശീലനം ഇന്നു മുതൽ കൽപറ്റ: ഹരിതകേരളം മിഷ​െൻറ ഭാഗമായി ജില്ലയിലെ ഗ്രാമ, ബ്ലോക്ക്, നഗരസഭകളിലെ ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും ആസൂത്രണ വൈസ് ചെയർപേഴ്സൻമാർക്കുമുള്ള പരിശീലനം ബുധനാഴ്ച തുടങ്ങും. ബുധനാഴ്ച കൽപറ്റ, സുൽത്താൻ ബത്തേരി ബ്ലോക്ക്, നഗരസഭ, ഗ്രാമ പഞ്ചായത്തുകൾക്ക് കൽപറ്റ ടൗൺഹാളിലും 24ന് പനമരം, മാനന്തവാടി ബ്ലോക്ക്, നഗരസഭ, ഗ്രാമപഞ്ചായത്തുകൾ എന്നിവർക്ക് മാനന്തവാടി കെ. കരുണാകരൻ സ്മാരക ഹാളിലുമാണ് പരിശീലനം. ബന്ധപ്പെട്ടവർ പങ്കെടുക്കണമെന്ന് ഹരിതകേരളം ജില്ല കോഒാഡിനേറ്റർ ബി. സുധീർ കിഷൻ അറിയിച്ചു. തൊഴിൽരഹിത വേതനം വൈത്തിരി: ഗ്രാമപഞ്ചായത്തിലെ 2017 മാർച്ച് മുതൽ ജൂലൈ വരെയുള്ള തൊഴിൽരഹിത വേതനം ഇൗ മാസം 24, 25, 26 തീയതികളിൽ പഞ്ചായത്ത് ഓഫിസിൽ വിതരണം ചെയ്യും. ഗുണഭോക്താക്കൾ രേഖകൾ സഹിതം ഹാജരാകണം. എം.ടെക് സ്പോട്ട് അഡ്മിഷൻ കൽപറ്റ: വയനാട് എൻജിനീയറിങ് കോളജിൽ ഒന്നാം വർഷ എം.ടെക് കമ്പ്യൂട്ടർ സയൻസ് (നെറ്റ്വർക് ആൻഡ് സെക്യൂരിറ്റി) വിഭാഗത്തിലുള്ള ഒരു ഒഴിവിലേക്ക് (സ്റ്റേറ്റ് മെറിറ്റ് 1) ആഗസ്റ്റ് 24ന് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറുടെ 2017ലെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർഥികൾക്ക് പങ്കെടുക്കാം. അവരുടെ അഭാവത്തിൽ മറ്റുള്ളവരെ പരിഗണിക്കും. വിദ്യാർഥികൾ അസ്സൽ ടി.സി, യോഗ്യത സർട്ടിഫിക്കറ്റ്, റാങ്ക് തെളിയിക്കുന്ന രേഖ, ജാതി സർട്ടിഫിക്കറ്റ് സഹിതം ആഗസ്റ്റ് 24ന് 12നകം ഹാജരാകണം. മറ്റ് സ്ഥാപനങ്ങളിൽ പഠിക്കുന്നവർ എൻ.ഒ.സി ഹാജരാക്കണം. പ്രവേശനം ലഭിക്കുന്നവർ അന്നുതന്നെ മുഴുവൻ ഫീസുമടച്ച് അഡ്മിഷൻ നേടണം. ഫോൺ 04935 271261. വിദ്യാഭ്യാസ സമിതി യോഗം നാളെ കൽപറ്റ: ജില്ലയിലെ അംഗീകൃത അധ്യാപക സംഘടന പ്രതിനിധികളുടെയും വിദ്യാഭ്യാസ ഓഫിസർമാരുടെയും യോഗം ഇൗ മാസം 24ന് ഉച്ചക്ക് 12ന് വിദ്യാഭ്യാസ ഉപഡയറക്ടറുടെ ചേംബറിലും വിദ്യാഭ്യാസ സമിതി യോഗം ഉച്ചക്ക് രണ്ടിന് ജില്ല പഞ്ചായത്ത് കോൺഫറൻസ് ഹാളിലും ചേരുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചു. വനിത കമീഷൻ അദാലത് കൽപറ്റ: കേരള വനിത കമീഷൻ ഇൗ മാസം 29ന് രാവിലെ 10.30 മുതൽ കലക്ടറേറ്റിൽ മെഗാ അദാലത് നടത്തും. ലീഗൽ എയ്ഡ് ക്ലിനിക് ഉദ്ഘാടനം നാളെ കൽപറ്റ: മീനങ്ങാടി ജില്ല ശിശു സംരക്ഷണ യൂനിറ്റിൽ ആരംഭിക്കുന്ന സ്ത്രീകൾക്കും കുട്ടികൾക്കും നിയമസേവനം നൽകുന്നതിനായുള്ള ലീഗൽ എയ്ഡ് ക്ലിനിക്കി​െൻറ ഉദ്ഘാടനം ഇൗ മാസം 24ന് ഉച്ചക്ക് 1.30ന് ജില്ല ജഡ്ജി ഡോ. വി. വിജയകുമാർ നിർവഹിക്കും. ജില്ല ലീഗൽ സർവിസ് അതോറിറ്റിയുടെയും ജില്ല ശിശു സംരക്ഷണ യൂനിറ്റി​െൻറയും ആഭിമുഖ്യത്തിലാണ് ക്ലിനിക് പ്രവർത്തിക്കുക. വൈദ്യുതി മുടങ്ങും കൽപറ്റ: കൽപറ്റ സെക്ഷൻ പരിധിയിലെ ഗൂഡലായ് കുന്ന്, എം.സി.എഫ് സ്കൂൾ പരിസരം, ബൈപാസ് എന്നിവിടങ്ങളിൽ ബുധനാഴ്ച രാവിലെ എട്ടു മുതൽ വൈകീട്ട് അഞ്ചു വരെ വൈദ്യുതി മുടങ്ങുമെന്ന് അസി. എൻജിനീയർ അറിയിച്ചു. ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണ വിതരണം കൽപറ്റ: സാമൂഹിക നീതി വകുപ്പ് മുഖേന ജില്ലയിലെ ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണങ്ങൾ വിതരണം ചെയ്യുന്നു. അരക്കുതാഴെ തളർന്നവർക്ക് ജോയ് സ്റ്റിക്ക് ഓപറേറ്റഡ് വീൽചെയർ, കാഴ്ച വൈകല്യമുള്ളവർക്ക് സ്മാർട്ട് ഫോൺ വിത്ത് സ്ക്രീൻ റീഡർ, കാഴ്ചവൈകല്യമുള്ള അഞ്ചാംതരം മുതൽ ഡിഗ്രിവരെ പഠനം നടത്തുന്ന വിദ്യാർഥികൾക്ക് ഡെയ്സി പ്ലെയർ, സെറിബ്രൽ പാൾസിയുള്ളവർക്ക് സി.പി വീൽചെയർ, കാഴ്ചവൈകല്യമുള്ള ഏഴാംതരം മുതൽ ഡിഗ്രി വരെ പഠനം നടത്തുന്ന വിദ്യാർഥികൾക്ക് ടോക്കിങ് കാൽക്കുലേറ്റർ എന്നിവയാണ് നൽകുന്നത്. അപേക്ഷഫോറങ്ങൾ ജില്ല സാമൂഹികനീതി ഓഫിസിലും ശിശുവികസന പദ്ധതി ഓഫിസുകളിലും ലഭിക്കും. ആഗസ്റ്റ് 31 വരെ സ്വീകരിക്കും. ഫോൺ: 0493 6205307.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.