171 കുപ്പി വിദേശമദ്യവുമായി ഒരാൾ അറസ്​റ്റിൽ

നാദാപുരം: കുമ്മങ്കോട് വീടിനകത്ത് സൂക്ഷിച്ച . കല്ലാച്ചി ചാമപ്പറമ്പത്ത് നാണുവിനെയാണ് (55) നാദാപുരം എസ്.ഐ എൻ. പ്രജീഷ് അറസ്റ്റ് ചെയ്തത്. കുമ്മങ്കോട്ടെ വരിക്കോളി കള്ളുഷാപ്പ് പരിസരത്തെ ചെറിയ രയരോത്തുതാഴെ കുനിയിൽ നീലിയേലത്ത് ബാല​െൻറ വീട്ടിൽനിന്നാണ് മദ്യം പിടികൂടിയത്. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് വീടിനകത്ത് ചാക്കിൽ സൂക്ഷിച്ച നിലയിൽ മദ്യം കണ്ടെത്തിയത്. വീട്ടുടമയുടെ മകനെതിരെയും കേസെടുത്തിട്ടുണ്ട്. ഇയാളെ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി. തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് പൊലീസ് വീട്ടിൽ പരിശോധന നടത്തിയത്. വീട്ടിൽ സമാന്തര മദ്യഷാപ്പ് പ്രവർത്തിക്കുന്നതായി നേരേത്ത നാട്ടുകാർ പരാതിപ്പെട്ടിരുന്നു. ഇതേതുടർന്ന് പൊലീസ് വീട് നിരീക്ഷിച്ചുവരുകയായിരുന്നു. photo: Saji 1.jpg കുമ്മങ്കോട് പൊലീസ് പിടികൂടിയ വിദേശമദ്യ ശേഖരം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.