ഒരു കോടിയുടെ അസാധു​േന​ാട്ടുമായി യുവാവ്​ അറസ്​റ്റിൽ; പൊലീസിനെ അപായപ്പെടുത്താൻ ശ്രമം

രണ്ടുപേർ രക്ഷപ്പെട്ടു പെരിന്തൽമണ്ണ: ഒരു കോടി രൂപയുടെ അസാധുേനാട്ടുമായി കാറിലെത്തിയ സംഘത്തിലെ ഒരാൾ പെരിന്തൽമണ്ണ പൊലീസി​െൻറ പിടിയിലായി. രണ്ടുപേർ രക്ഷപ്പെട്ടു. സംഘത്തെ തടയുന്നതിനിടെ കാറോടിച്ച് അപായപ്പെടുത്താൻ ശ്രമിച്ചതിനെത്തുടർന്ന് രണ്ട് പൊലീസുകാർക്ക് പരിക്കേറ്റു. കോഴിക്കോട് കക്കോടി ബസാർ കോേട്ടാളിപ്പറമ്പ് ഷെമീറിനെയാണ് (32) അറസ്റ്റ് ചെയ്തത്. 1000 രൂപയുടെ നൂറ് കെട്ടുകളാണ് പിടിച്ചെടുത്തത്. കാറിൽ പ്രത്യേക അറയുണ്ടാക്കി ഒളിപ്പിച്ച നിലയിലായിരുന്നു ഇവ. കെ.എൽ 57 എച്ച് 3285 ഇയോൺ കാറും കസ്റ്റഡിയിലെടുത്തു. നിരോധിച്ച നോട്ടുകൾ കൈമാറാൻ ജില്ല അതിർത്തിയായ കരിങ്കല്ലത്താണി വഴി നാട്ടുകല്ലിലേക്ക് കൊണ്ടുപോകുന്നുണ്ടെന്ന വിവരത്തെതുടർന്ന് ഡിവൈ.എസ്.പി എം.പി. മോഹനചന്ദ്രൻ, സി.െഎ ടി.എസ്. ബിനു, അഡീഷനൽ എസ്.െഎ സുരേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ ടൗൺ ഷാേഡാ പൊലീസ് കഴിഞ്ഞദിവസം വൈകീട്ടാണ് പരിശോധന നടത്തിയത്. കരിങ്കല്ലത്താണി ഭാഗത്ത് ജീപ്പിലും മഫ്തിയിലുമായി പരിശോധന നടത്തുന്നതിനിടെ സംഘം വന്ന ഇരുകാറുകളും രണ്ട് ഭാഗങ്ങളിലേക്കായി തിരിച്ചുവിട്ടു. പിന്തുടർന്ന അഡീഷനൽ എസ്.െഎ സുരേന്ദ്ര​െൻറ നേതൃത്വത്തിലുള്ള സംഘം, ജീപ്പുപയോഗിച്ച് കാർ ബ്ലോക്ക് ചെയ്തു. പൊലീസുകാർ വാഹനത്തിൽ നിന്നിറങ്ങുന്നതിനിടയിലാണ് ഇവർക്ക് നേരെ കാറോടിച്ച് കയറ്റാൻ ശ്രമിച്ചത്. ഉല്ലാസ്, വാരിജാക്ഷൻ എന്നീ സിവിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ഇരുവരേയും പെരിന്തൽമണ്ണ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതേ കാറിലുണ്ടായിരുന്നവരാണ് രക്ഷപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. കോഴിക്കോട്, കൊടുവള്ളി, തൃശൂർ എന്നിവിടങ്ങളിലെ കുഴൽപണ ഇടപാടുകാരുടേതാണ് നോട്ടുകൾ. ഷാഡോ പൊലീസിലെ സി.പി. മുരളീധരൻ, പി.എൻ. മോഹനകൃഷ്ണൻ, എൻ.ടി. കൃഷ്ണകുമാർ, അനീഷ് ചാക്കോ, ദിനേശ് കിഴക്കേക്കര, സുമേഷ്, അനീഷ് പൂളക്കൽ, പി. പ്രമോദ്, വാരിജാക്ഷൻ, വനിത സിവിൽ ഒാഫിസർ സ്മിത എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്ത് തുടരേന്വഷണം നടത്തുന്നത്. പടം... pmna SHEMEER 32 ഷമീർ പടം..... pmna g1 പിടികൂടിയ നോട്ടുകൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.