കാൽനടക്കാരെ കാത്ത്​ അപകടക്കെണി

കോഴിക്കോട്: മാവൂർറോഡിൽ കാൽനടക്കാരെയും കാത്ത് നടപ്പാതയിൽ വൻ അപകടക്കെണി. അരയിടത്തുപാലം എത്തുന്നതിനു തൊട്ടുമുമ്പ് ബിഗ്ബസാറിന് സമീപത്താണ് ഫുട്പാത്ത് ഗ്രിൽ തുരുെമ്പടുത്ത് ഏതുനിമിഷവും വീഴാവുന്ന അവസ്ഥയിലുള്ളത്. നിരവധി പേരാണ് ദിവസവും ഇതിലൂടെ യാത്രചെയ്യുന്നത്. ഗ്രിൽ തകർന്നാൽ വൻ അപകടം സംഭവിക്കാൻ ഇടയുണ്ട്. ദുരന്തമുണ്ടായാൽ മാത്രമേ കണ്ണുതുറക്കൂ എന്ന വാശിയിലാണ് അധികൃതർ. മലിനജലം ഒഴുകുന്ന ഒാടക്കു മുകളിലൂടെ ജനങ്ങൾ ഭീതിയോടെയാണ് സഞ്ചരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.