മുക്കം: പ്രതിസന്ധിക്കിടയിൽ സംസ്ഥാനത്തെ ഹയർ സെക്കൻഡറി ഓണപ്പരീക്ഷ തുടങ്ങി. ഇംപ്രൂവ്മെൻറ് പരീക്ഷകളുടെ ഉത്തരപേപ്പർ മൂല്യനിർണയത്തിന് വേണ്ടി പല സ്കൂളുകളിലെയും ഹയർ സെക്കൻഡറി അധ്യാപകർക്ക് ഡ്യൂട്ടി നിശ്ചയിച്ചതിനാൽ പരീക്ഷ നടത്തിപ്പ് താളം തെറ്റിയതായി ചൂണ്ടി ക്കാണിക്കപ്പെടുന്നു. മിക്ക സ്കൂളുകളിലെയും നാല് മുതൽ ഏഴ് വരെ അധ്യാപകർക്ക് മൂല്യനിർണയവുമായി ബന്ധപ്പെട്ട് ഉത്തരവ് നൽകിയിയിട്ടുണ്ട്. ഇതുമൂലം പരീക്ഷനടത്തിപ്പിന് വേണ്ടത്ര അധ്യാപകരില്ലാത്ത അവസ്ഥയാണ്. തിങ്കളാഴ്ച ഇംഗ്ലീഷ് പരീക്ഷയാണ് നടന്നത്‌്. ചൊവ്വാഴ്ച രണ്ടാം ഭാഷയുടെ പരീക്ഷയാണ്. ആവശ്യാനുസരണം അധ്യാപകരില്ലെങ്കിൽ ഇന്നും പരീക്ഷനടത്തിപ്പ് പ്രശ്നമാകാനാണ് സാധ്യത. സാധാരണ ഓണപ്പരീക്ഷ െസപ്റ്റംബർ 15ന് ശേഷമാണ് ആരംഭിക്കുക. ഇക്കുറി നേരത്തേ നടത്തിയതാണ് പ്രതിസന്ധിയുണ്ടാകാൻ കാരണം. ഇംപ്രൂവ്മെൻറ് പരീക്ഷ മൂല്യനിർണയ ക്യാമ്പുകൾ അടുത്തയാഴ്ചയേ സമാപിക്കൂ. ശനിയാഴ്ച മൂല്യനിർണയ ക്യാമ്പിലെത്താൻ അധ്യാപകർക്ക് നിർദേശം ലഭിെച്ചങ്കിലും പലരും എത്തിയില്ലെത്ര. ഇതുമൂലം സീനിയർ അധ്യാപകരുടെ കുറവ് അനുഭവപ്പെട്ടതായും ആരോപണമുണ്ട്. മാത്സ്, ബയോളജി, ഫിസിക്സ്, ഇക്കണോമിക്സ് തുടങ്ങിയ വിഷയങ്ങളുടെ ഉത്തരപേപ്പറുകളാണ് വിവിധ ക്യാമ്പുകളിൽ ഇപ്പോൾ മൂല്യനിർണയം നടന്നുവരുന്നത്. ഇതിനിടയിലാണ് ആറ് ദിവസങ്ങളിലായി പ്ലസ് ടുക്കാർക്കായി ഓണ പ്പരീക്ഷകൾ നടക്കേണ്ടത്. ഇംപ്രൂവ്മെൻറ് പരീക്ഷകൾ ഹർത്താൽ പ്രഖ്യാപനങ്ങളാൽ നീണ്ടു പോയതും പ്രതിസന്ധിക്ക് വഴിയൊരുക്കി. അധ്യാപകർക്ക് പരിശീലന ക്ലാസുകളും പരീക്ഷകളും കാരണം ഓണ പ്പരീക്ഷകൾക്ക് വേണ്ടി മിക്കവിഷയങ്ങളും പഠിപ്പിച്ച് തീർക്കാനാവാത്തത് ഓണപ്പരീക്ഷ എഴുതേണ്ട വിദ്യാർഥികളെ എറെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ടെത്ര. അതിനിടെ, പ്ലസ് വൺ വിദ്യാർഥികൾക്കുള്ള അവസാനത്തെ അലോട്ട്മെൻറ് പ്രകാരമുള്ള പ്രവേശനം നടക്കുന്നത് ഈ ഓണ പ്പരീക്ഷക്കിടയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.