പട്ടികജാതി വിദ്യാർഥികൾക്ക് എൻട്രൻസ്​ കോച്ചിങ്ങിന് ധനസഹായം

കോഴിക്കോട്: മെഡിക്കൽ, എൻട്രൻസ് പരീക്ഷകളെഴുതാൻ താൽപര്യമുള്ള പട്ടികജാതി വിദ്യാർഥികൾക്ക് പട്ടികജാതി വികസന വകുപ്പി​െൻറ വിഷൻ പദ്ധതി പ്രകാരം 2017--18 വർഷം എൻട്രൻസ് പഠനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സിക്ക് ബി പ്ലസിൽ കുറയാത്ത േഗ്രഡ് ലഭിച്ച പ്ലസ് വണിന് സയൻസ് ഗ്രൂപ്പെടുത്ത് പഠിക്കുന്നവർക്ക് അപേക്ഷിക്കാം. രക്ഷിതാക്കളുടെ വാർഷിക വരുമാനം 4.50 ലക്ഷം രൂപയിൽ താഴെയാകണം. ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ പരിശീലനം നേടുന്നതിനു മാത്രമേ ധനസഹായം അനുവദിക്കൂ. നിശ്ചിത അപേക്ഷയോടൊപ്പം ജാതി, വരുമാന സർട്ടിഫിക്കറ്റുകൾ സഹിതം ഇൗമാസം 31നകം ജില്ല പട്ടികജാതി വികസന ഓഫിസിൽ അപേക്ഷ നൽകണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.