ആർ.എസ്.എസ് ആക്രമണത്തിനെതിരെ നടപടിവേണം -എൻ.വൈ.എൽ കോഴിക്കോട്: ലഘുലേഖകൾ വിതരണം ചെയ്യുന്നതിനിടയിൽ പറവൂരിൽ ഗ്ലോബൽ വിസ്ഡം (മുജാഹിദ് വിഭാഗം) പ്രവർത്തകർ അന്യായമായി ആർ.എസ്.എസ് ക്രിമിനലുകളാൽ ൈകയേറ്റം ചെയ്യപ്പെട്ട സംഭവം ഗൗരവതരവും പ്രതിഷേധാർഹവുമാണെന്ന് നാഷനൽ യൂത്ത് ലീഗ് അഖിലേന്ത്യ ജനറൽ കൺവീനർ സി.പി. അൻവർ സാദത്തും കൺവീനർ ഫാദിൽ അമീനും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. വിയോജിപ്പുള്ളവർ പ്രതിഷേധിക്കേണ്ടതും പ്രതികരിക്കേണ്ടതും നിയമപരമായിട്ടാണ്. എന്നാൽ, ലഘുലേഖ വിതരണം ചെയ്തവരെ വളഞ്ഞിട്ട് ൈകയേറ്റം ചെയ്യുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. നരേന്ദ്ര മോദി ഭരണത്തിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സംഘ്പരിവാർ നടത്തുന്ന ആൾക്കൂട്ട ആക്രമണത്തിെൻറ കേരള പതിപ്പാണ് പറവൂർ സംഭവം. സംഭവവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയകളിൽ തെറ്റിദ്ധാരണ പരത്തുന്ന പലതും പ്രചരിപ്പിക്കപ്പെടുന്നത് ഗൗരവമായി കാണണമെന്നും ഭാരവാഹികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.