കോഴിക്കോട്: മെഡിക്കൽ കോളജ് കാമ്പസിൽ അനാവശ്യമായി ഗ്രിൽ സ്ഥാപിച്ചതിനെതിരെ എതിർപ്പുമായി വിദ്യാർഥികൾ. ഞായറാഴ്ച വൈകീട്ടാണ് ഒരു അറിയിപ്പുമില്ലാതെ പ്രിൻസിപ്പൽ ഓഫിസ് കെട്ടിടത്തിൽനിന്ന് കാമ്പസിലെ പൂന്തോട്ടത്തിലേക്ക് കടക്കുന്നിടത്ത് ഗ്രിൽ സ്ഥാപിച്ചത്. ഇനിമുതൽ വൈകീട്ട് ആറുമണിക്ക് ഗ്രിൽ അടക്കുമെന്നും അതിനുമുമ്പ് വിദ്യാർഥികൾ പൂന്തോട്ടത്തിൽനിന്ന് പുറത്തുകടക്കണമെന്നുമുള്ള നിർദേശവും ലഭിച്ചു. തുടർന്ന് സദാചാര പൊലീസിങ്ങിെൻറ ഭാഗമായാണ് ഗ്രിൽ സ്ഥാപിച്ചതെന്ന് ചൂണ്ടിക്കാട്ടി യൂനിയെൻറ നേതൃത്വത്തിൽ വിദ്യാർഥികൾ പ്രതിഷേധവുമായി രംഗത്തുവരുകയായിരുന്നു. കാമ്പസിലേക്ക് പുറത്തുനിന്നുള്ളവർ അതിക്രമിച്ചുകയറുന്നുണ്ടെന്ന് കാണിച്ചാണ് ഗ്രിൽ കെട്ടി സമയക്രമം കർശനമാക്കിയതെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാൽ, സുരക്ഷപ്രശ്നത്തിെൻറ പേരിലാണെങ്കിൽ കാമ്പസിലെ അതിർത്തികളിലാണ് മതിൽ കെട്ടേണ്ടതെന്നും നിലവിൽ രാത്രി ഒമ്പതുവരെ വിദ്യാർഥികൾക്ക് പൂന്തോട്ടത്തിലിരിക്കാനുള്ള അനുമതിയുണ്ടെന്നും ചൂണ്ടിക്കാട്ടി യൂനിയൻ ഭാരവാഹികൾ പ്രിൻസിപ്പലിനെ സമീപിച്ചു. ബുധനാഴ്ച നടക്കുന്ന സ്റ്റാഫ് കൗൺസിൽ യോഗത്തിൽ ഇക്കാര്യം ചർച്ചചെയ്ത് തീരുമാനമെടുക്കുമെന്ന് പ്രിൻസിപ്പൽ ഡോ. വി.ആർ. രാജേന്ദ്രൻ അറിയിച്ചു. ആറുമണിക്ക് പുറത്തുകടക്കണമെന്ന നിർദേശവും തൽക്കാലം റദ്ദാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.