വിനായക ചതുർഥി തെപ്പരഥോത്സവം തുടങ്ങി

കോഴിക്കോട്:- തളി ശ്രീമഹാഗണപതി ശ്രീബാലസുബ്രഹ്മണ്യ ക്ഷേത്രത്തിലെ വിനായക ചതുർഥി തെപ്പരഥോത്സവം ആംഭിച്ചു. ഗണപതിഹോമ ദീപാരാധന, ഗജപൂജ, കാവടി പൂജ, മഹന്യാസപൂർവ്വം പൂർണാഭിഷേകം, നാഗപൂജ, നവഗ്രഹപൂജ, നവഗ്രഹ ഹോമം എന്നിവ നടന്നു. പൂജാദി കർമങ്ങൾക്ക് തളി ബ്രാഹ്മണ സമൂഹം മുഖ്യ പുരോഹിതൻ എൻ.കെ വെങ്കിടാചല വാധ്യാർ മുഖ്യ കാർമികത്വം വഹിച്ചു. വൈകുന്നേരം പെരുമ്പിലാവ് പത്മിനിഅമ്മ ശിവ നടനം ഭക്തിപ്രഭാഷണവും സൂര്യഗായത്രിയുടെ ഭജനാമൃതവും നടത്തി. ഉത്സവത്തി​െൻറ ഭാഗമായി തളി പൈതൃകവേദിയിൽ പ്രഭാഷണ പരമ്പര ആരംഭിച്ചു. പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനം ടി.ആർ. രാമവർമ നിർവഹിച്ചു. ടി.എസ്. വെങ്കിടാദ്രി ഗണപതി മാഹാത്മ്യം പ്രഭാഷണം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.