ഫറോക്ക്: അമിതവേഗതയിലെത്തിയ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് നാൽപതോളം പേർക്ക് പരിക്ക്. രണ്ടു പേരുടെ നില ഗുരുതരം. ദേശീയപാതയിൽ ഫറോക്ക് പൊലീസ് സ്റ്റേഷനു സമീപം പുതിയ പാലം ജങ്ഷനിലെ വളവിൽ തിങ്കളാഴ്ച ഉച്ചക്ക് രണ്ടു മണിയോടെയാണ് അപകടം. കോഴിക്കോട് നിന്നും മഞ്ചേരിയിലേക്ക് പോകുന്ന കെ.എൽ 45 ഡി 4449 പുത്തൻകോടൻ ബസ് മറ്റൊരു വാഹനത്തെ മറിക്കടക്കാനുള്ള ശ്രമത്തിലാണ് എതിർ ദിശയിൽ വരുകയായിരുന്ന കെ. എൽ. 71. ബി .1900 ക്ലാസിക്ബസിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഇരു ബസുകളുടെയും മുൻവശം പൂർണമായും തകർന്നു. തകർന്ന ബസിനുള്ളിൽ കുടുങ്ങിയ ഡ്രൈവർ ഫറോക്ക് കല്ലംമ്പാറ സ്വദേശി പാലാർകണ്ടി ഗോപിയെ(49) വാഹനം വെട്ടിപ്പൊളിച്ച് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പുറത്തെടുത്തത്. അപകടത്തിൽ പരിക്കേറ്റവരെ മെഡിക്കൽ കോളജ് ആശുപത്രിയിലും ഫറോക്ക് ചുങ്കത്തെയും ചെറുവണ്ണൂരിലെയും ആശുപത്രികളിലും പ്രവേശിപ്പിച്ചു . നഫീസ (53), ബീരാൻ (75) പുളിക്കൽ, അശോകൻ (49)കൊയിലാണ്ടി, ശറഫുദ്ധീൻ (38) മഞ്ചേരി, രാജേഷ് (34) മലപ്പുറം, ടി.പി.സക്കീന (58), ഷാഹിദ (38), അശോകൻ (19), മുഹമ്മദലി (35), പ്രേമചന്ദ്രൻ (52) വാഴയൂർ, ജയപ്രകാശ് (63) പേങ്ങാട്, മുസ്തഫ (37) മലപ്പുറം, രാജൻ (42) പാണ്ടിക്കാട്, ഷാഹിദ (38) പുളിക്കൽ, നഫീസ (53) ചുള്ളിക്കടവ്, സലീന (53) മഞ്ചേരി, ഷീബ (39) പാണ്ടിക്കാട്, നൈന (25) മൊറയൂർ, ഷഹബ ഷെറി (22) മഞ്ചേരി, ആഇശ(55) അരീമ്പ്ര, മിൻഹാദ് (11) മുസ്ലിയാരങ്ങാടി, നസീർ (38) അരീക്കോട്, ഹരിദാസൻ (44), സൈനബ (51), ഹഫ്സത്ത് (20) മുസ്ലിയാരങ്ങാടി, കല്യാണി (50) അരീബ്രം, പുലരിയിൽ ചേക്കി (60), റജീന (47) പാലാഴി, ഷക്കീല (47) പുതിയറ, പ്രജീഷ (24) അരീ ബ്രം, സൗദ(39) കൊണ്ടോട്ടി, ഹർഷിന (21) പുതിയറ, ഫാത്തിമ (51) പാണ്ടിക്കാട് , മോണിലാൽ (52) നല്ലൂർ, അശോകൾ (65 ), ശാന്ത ( 62 ) ഹബീബ്(43), സൈനുൽ ഫാരിസ് (31), ചന്ദ്രിക (42),ഷാജഹാൻ (39) തുടങ്ങിയവർക്കാണ് പരിക്കേറ്റത്. അപകടത്തെ തുടർന്ന് ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. നാട്ടുകാരും ഫറോക്ക് എസ്.ഐ എ. രമേശ് കുമാറിെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘവും രക്ഷാപ്രവർത്തനം നടത്തി. മണിക്കൂറുകളുടെ പരിശ്രമങ്ങൾക്കൊടുവിലാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.