കോഴിക്കോട്: വരകൾ കോറിയിട്ട രേഖാചിത്രങ്ങളിലൂടെ നഗരത്തിെൻറ കഥ പറഞ്ഞ് വിദ്യാർഥികള്‍. മാനാഞ്ചിറ മുതല്‍ ഗുജറാത്തി സ്ട്രീറ്റു വരെയുള്ള ചരിത്ര പ്രധാനമായ കേന്ദ്രങ്ങളിലൂടെ നടന്ന്, ആളുകളുമായി സംസാരിച്ച് ചരിത്രം മനസ്സിലാക്കി നാൽപതോളം ആര്‍ക്കിടെക്ചര്‍ വിദ്യാർഥികള്‍ നഗരത്തിെൻറ വ്യത്യസ്തഭാവങ്ങള്‍ ചിത്രങ്ങളാക്കുകയായിരുന്നു. അവനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ സംഘടിപ്പിച്ച ക്രോസിങ് കോണ്ടിനെൻറ്സ്- എന്ന പരിപാടിയുടെ ഭാഗമായി നടത്തിയ ശില്‍പശാലയിലാണ് വിദ്യാർഥികള്‍ കോഴിക്കോട് രേഖാചിത്രങ്ങളിലാക്കിയത്. മാനാഞ്ചിറ, മിഠായിത്തെരുവ്, വലിയങ്ങാടി, സെന്‍ട്രല്‍ മാര്‍ക്കറ്റ്, ഗണ്ണി സ്ട്രീറ്റ്, സില്‍ക്ക് സ്ട്രീറ്റ്, ഗുജറാത്തി സ്ട്രീറ്റ് എന്നിവിടങ്ങളിലെ കാഴ്ചകളാണ് വിദ്യാർഥികള്‍ പേനകൊണ്ട് പകര്‍ത്തിയത്. തെരുവുകളിൽനിന്ന് മാഞ്ഞുപോയ കാഴ്ചകള്‍ അവിടത്തെ ആളുകളുമായി സംസാരിച്ച് രേഖാചിത്രങ്ങളില്‍ ഇവര്‍ പുനര്‍ഷ്ടിക്കുകയും ചെയ്തു. ആര്‍ക്കിടെക്ടുമാരായ ബ്രിജേഷ് ഷൈജൽ, പി.പി. വിവേക്, എം. നിഷാന്‍ എന്നിവർ ചൊവ്വാഴ്ച സമാപിക്കും. രാജ്യത്തെ വിവിധനഗരങ്ങളില്‍നിന്നായി ആര്‍ക്കിടെക്റ്റുകളും ഡിസൈനര്‍മാരും വിദ്യാർഥികളും കലാകാരന്മാരുമടക്കം ഇരുന്നൂറോളം ആളുകളാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.