കുടുംബശ്രീ കലാ-സാഹിത്യ ക്യാമ്പിന് സമാപനം

കുടുംബശ്രീ കല-ാസാഹിത്യ ക്യാമ്പിന് സമാപനം കോഴിക്കോട്: എഴുത്തുകാരികളും ചിത്രകാരികളും അഭിനേതാക്കളുമായ കുടുംബശ്രീ വനിതകൾക്ക് സർഗാത്മകതയുടെ കരുത്തും ആത്മവിശ്വാസവും പകർന്ന് കുടുംബശ്രീ കലാ-സാഹിത്യക്യാമ്പിന് സമാപനം. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട കുടുംബശ്രീ അംഗങ്ങൾക്കായി കേരള സാഹിത്യ അക്കാദമി, സംഗീതനാടക അക്കാദമി, ലളിതകല അക്കാദമി എന്നിവയുമായി ചേർന്ന് കുടുംബശ്രീ സംസ്ഥാനമിഷൻ സംഘടിപ്പിച്ച ആവിഷ്കാര കലാ-സാഹിത്യശിൽപശാലയാണ് ശ്രദ്ധേയമായത്. 150 ഓളം പേരാണ് മൂന്ന് ദിവസം നീണ്ട ശിൽപശാലയിൽ പങ്കെടുത്തത്. കുടുംബശ്രീ ജെൻഡർ വികസനപദ്ധതികളുടെ ഭാഗമായി സംഘടിപ്പിച്ച ശിൽപശാലയുടെ സമാപനസമ്മേളനം എഴുത്തുകാരൻ പ്രഫ. എം.എം. നാരായണൻ ഉദ്ഘാടനം ചെയ്തു. കേരള സാഹിത്യ അക്കാദമി സെക്രട്ടറി കെ.പി. മോഹനൻ ക്യാമ്പ് അവലോകനം നടത്തി. ക്യാമ്പ് ഡയറക്ടർ ഒ.പി. സുരേഷ്, മധു, പി.വി. സുഭാഷ് എന്നിവർ സംസാരിച്ചു. കുടുംബശ്രീ ജില്ലമിഷൻ കോ-ഓഡിനേറ്റർ പി.സി. കവിത സ്വാഗതവും സംസ്ഥാന ജെൻഡർ അസി. േപ്രാഗ്രാം മാനേജർ ഇ. പ്രിയ നന്ദിയും പറഞ്ഞു. കഥ, കവിത ശിൽപശാലക്ക് ആർ.വി.എം. ദിവാകരൻ, ആർ. ലോപ, ആര്യ ഗോപി, ഗിരിജ പാതേക്കര എന്നിവരും നാടകക്യാമ്പിന് ഡോ. സുനിലും നേതൃത്വം നൽകി. ചിത്രകല പരിശീലനത്തിന് കവിത ബാലകൃഷ്ണൻ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.