ഇന്ത്യയില്‍ മൂന്നിലൊരാള്‍ക്ക് രക്ത സമ്മര്‍ദ്ദം: കേരളത്തില്‍ ദേശീയ നിരക്കിലും അധികം

ഇന്ത്യയില്‍ മൂന്നിലൊരാള്‍ക്ക് രക്തസമ്മർദം: കേരളത്തില്‍ ദേശീയ നിരക്കിലും അധികം കോഴിക്കോട്: ഇന്ത്യയില്‍ മൂന്നിലൊരാള്‍ക്ക് രക്തസമ്മര്‍ദമുണ്ടെന്നും കേരളത്തില്‍ ഇത് ദേശീയ നിരക്കിലും കൂടുതലെന്നും റിപ്പോർട്ട്. നഗരങ്ങളില്‍ 30 ശതമാനം പേരിലും ഗ്രാമങ്ങളില്‍ 20 ശതമാനത്തോളം പേരിലും അധിക കൊഴുപ്പ് കണ്ടുവരുന്നു. ഹൃദയാഘാതം, പക്ഷാഘാതം എന്നിവയുടെ നിയന്ത്രണവും നൂതന ചികിത്സാരീതികളും ചര്‍ച്ചചെയ്യാന്‍ കോഴിക്കോട് കാര്‍ഡിയോളജി ക്ലബും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും (ഐ.എം.എ), മെഡിക്കല്‍ സ്‌പെഷലിസ്റ്റ് അക്കാദമിയും (എ.എം.എസ്) സംയുക്തമായി സംഘടിപ്പിച്ച ശാസ്ത്രസമ്മേളനത്തിൽ മെഡിക്കൽ രംഗത്തെ വിദഗ്ധർ അവതരിപ്പിച്ച പ്രബന്ധത്തിലാണ് ഇക്കാര്യം പറയുന്നത്. അകാല മരണത്തിനും അംഗവൈകല്യത്തിനും ഇടയാക്കുന്ന ഏറ്റവും വലിയ രോഗമായി 2020ഒാടെ രാജ്യത്ത് ഹൃദ്രോഗം മാറുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. രോഗനിര്‍ണയം നേരത്തേ നടത്തി തുടര്‍ചികിത്സ ലഭ്യമാക്കുകയാണ് പരിഹാര മാര്‍ഗം. ഡോ. കെ.കെ. അഗര്‍വാള്‍, ഡോ. പി.കെ. അശോകന്‍, ഡോ. ജോസഫ് മാണി, ഡോ. കെ.പി. ബാലകൃഷ്ണന്‍, ഡോ. വി.ജി പ്രദീപ് കുമാര്‍, ഡോ. എസ്. ശശിധരന്‍, ഡോ. പി.എൻ. അജിത, ഡോ. കെ.എഫ് രാജേഷ് എന്നിവര്‍ സമ്മേളനത്തില്‍ സംസാരിച്ചു. photo: Cardiology Conference - Calicut.jpg
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.