വാട്​സ്​ആപ്​​ കൂട്ടായ്​മയുടെ കാരുണ്യം; 37 അമ്മമാർക്ക്​ പെൻഷൻ

ചേമഞ്ചേരി: കൊയിലാണ്ടി ജി.സി.സി വാട്സ്ആപ് കൂട്ടായ്മയുടെ കാരുണ്യത്തിൽ വിധവകളായ 37 അമ്മമാർക്ക് പ്രതിമാസ പെൻഷൻ പദ്ധതി തുടങ്ങി. മാസം 500 രൂപ വീതം ഒരു വർഷം പെൻഷൻ നൽകുന്ന 'ഉമ്മക്കൊരു കൈത്താങ്ങ്' പദ്ധതി കൊയിലാണ്ടി നഗരസഭ അധ്യക്ഷൻ കെ. സത്യൻ ഉദ്ഘാടനം ചെയ്തു. രണ്ടുവർഷമായി ഇൗ ഗ്രൂപ്പ് മാതൃകാപരമായ നിരവധി പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. രണ്ട് കിഡ്നി രോഗികൾക്കും ഹൃദ്രോഗിക്കും ശസ്ത്രക്രിയക്കായി സഹായ ധനം നൽകാൻ കുട്ടായ്മക്ക് സാധിച്ചു. തിക്കോടി മുതൽ കാപ്പാടുവരെയുള്ള പ്രദേശത്ത് കുഴൽകിണറുകളും സ്ഥാപിച്ചു. പരിപാടിയിൽ വാട്സ്ആപ് ഗ്രൂപ്പ് ചെയർമാൻ എം.വി. മുസ്തഫ കൊയിലാണ്ടി അധ്യക്ഷത വഹിച്ചു. മാടാക്കര ജുമുഅത്ത് പള്ളി ഖത്തീബ് ഷബീർ റഹ്മാനി മുഖ്യ പ്രഭാഷണം നടത്തി. സി.വി. ബാലകൃഷ്ണൻ, വി.എം. ഹമീദ്, നിയാസ് കൊയിലാണ്ടി, ആലി വാഴവളപ്പിൽ, ചെങ്ങോട്ടുകാവ് പഞ്ചായത്ത് അംഗങ്ങളായ ടി.കെ. സാദിഖ്, സി.പി. അലി എന്നിവർ സംസാരിച്ചു. വാട്സ്ആപ് ഗ്രൂപ്പ് വൈസ് പ്രസിഡൻറ് പി.പി. അഷ്റഫ് സ്വാഗതവും ഹാശിം പൊക്കിനാരി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.