ഹാദിയ കേസ്: സർക്കാർ നിലപാട്​ പ്രതിഷേധാർഹം ^ജി.ഐ.ഒ

ഹാദിയ കേസ്: സർക്കാർ നിലപാട് പ്രതിഷേധാർഹം -ജി.ഐ.ഒ കോഴിക്കോട്: ഹാദിയ കേസില്‍ സുപ്രീംകോടതിക്കുമുന്നില്‍ എൻ.ഐ.എ അന്വേഷണത്തിന് സമ്മതം നല്‍കിയ സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് ഗേള്‍സ്‌ ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ കേരള സെക്രേട്ടറിയറ്റ് അഭിപ്രായപ്പെട്ടു. ഈ വിഷയത്തിലെ സര്‍ക്കാര്‍ നിലപാട് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ജി.ഐ.ഒ യുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിക്ക് ജനകീയ ഹരജി സമർപ്പിക്കുമെന്ന് പ്രസിഡൻറ് ആഫീദ അഹമ്മദ് പറഞ്ഞു. ഒരു വിഭാഗത്തി‍​െൻറ മൗലികാവകാശങ്ങള്‍ ചോദ്യം ചെയ്യപ്പെടുന്നത് അംഗീകരിക്കാന്‍ ആവില്ലെന്ന് സെക്രേട്ടറിയറ്റ് വ്യക്തമാക്കി. ജനറല്‍സെക്രട്ടറി ഫസ്ന മിയാൻ, വൈസ് പ്രസിഡൻറ് സുഹൈബ്, സുഹൈല ഫര്‍മീസ്, നാസിറ തയ്യില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.