കോഴിക്കോട്: നഗരപരിധിയിലെ ഈസ്റ്റ്ഹിൽ മുതൽ ചുങ്കം വരെയുളള റോഡിൽ പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാൽ ശനിയാഴ്ച മുതൽ പ്രവൃത്തി തീരുന്നതുവരെ ഈ റോഡിലൂടെയുള്ള ഗതാഗതത്തിന് ഭാഗികമായി നിയന്ത്രണം ഏർപ്പെടുത്തി. വെസ്റ്റ്ഹിൽ-ചുങ്കത്തുനിന്നും കാരപ്പറമ്പിലേക്ക് പോകേണ്ട വാഹനങ്ങൾ പുതിയങ്ങാടിയിൽ നിന്ന് കുണ്ടൂപ്പറമ്പിലൂടെ കാരപ്പറമ്പിലേക്കും തിരികെ വരേണ്ട വാഹനങ്ങൾ സാധാരണ പോലെയും പോകേണ്ടതാണെന്ന് പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. പ്രധാന ജില്ല റോഡ് വിഭാഗത്തിൽപ്പെടുന്ന കൊടുവള്ളി ഹൈസ്കൂൾ-ആസാദ് റോഡിൽ നവീകരണ പ്രവൃത്തി നടക്കുന്നതിനാൽ കൊടുവള്ളി മുതൽ തലപെരുമണ്ണ വരെയുള്ള ഭാഗങ്ങളിലൂടെ വാഹന ഗതാഗതം ശനിയാഴ്ച മുതൽ പ്രവൃത്തി അവസാനിക്കുന്നതുവരെ ഭാഗികമായ നിയന്ത്രണം ഉണ്ടാകും. ഓണം-ബക്രീദ് ചന്തകൾ നാളെമുതൽ കോഴിക്കോട്: സപ്ലൈകോ സംസ്ഥാന വ്യാപകമായി തുടങ്ങുന്ന ഓണം-ബക്രീദ് ചന്തകളുടെ ജില്ലാതല ഉദ്ഘാടനം തൊഴിൽ, എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ ഞായറാഴ്ച വൈകീട്ട് ആറിന് ഇ.എം.എസ് സ്റ്റേഡിയത്തിൽ നിർവഹിക്കും. അരി, പഞ്ചസാര, വെളിച്ചെണ്ണ, പയറു വർഗങ്ങൾ തുടങ്ങിയ നിത്യോപയോഗ സാധനങ്ങൾ സബ്സിഡി നിരക്കിലും സെപ്ലെകോ, ശബരി ഉൽപന്നങ്ങൾ 30 ശതമാനം വരെ വിലക്കുറവിലും പച്ചക്കറികൾ പൊതുവിപണിയേക്കാൾ 20 ശതമാനം വരെ വിലക്കുറവിലും മേളയിൽ ലഭിക്കും. ഹോർട്ടി കോർപ്, മിൽമ, കയർഫെഡ് സ്റ്റാളുകളും ചന്തയിൽ ഉണ്ടാകും. സെപ്റ്റംബർ മൂന്നുവരെ നീണ്ടുനിൽക്കുന്ന ജില്ല ഫെയറിെൻറ പ്രവർത്തന സമയം രാവിലെ ഒമ്പതു മുതൽ രാത്രി എട്ടു വരെയാണ്. ജില്ലാതല ചന്തകൾക്ക് പുറമെ താലൂക്ക് തല ചന്തകൾ ആഗസ്റ്റ് 26 മുതലും, നിയോജകമണ്ഡല തലത്തിലും ഓരോ സപ്ലൈകോ ഔട്ട്ലെറ്റ് തലത്തിലുമുള്ള ചന്തകൾ ആഗസ്റ്റ് 30 മുതലും ആരംഭിക്കും. ഫോൺ: 9447975265.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.