ആധാറിനെതിരെ കേരളത്തിൽ പോലും ചെറുത്തുനിൽപ്പ് ഉണ്ടായില്ല - അരുണാ റോയ് അപകടരമായ ഗുജറാത്ത് മോഡലിന് പകരം വേണ്ടത് കേരള മാതൃക തൃശൂർ: കമ്പ്യൂട്ടർ കീബോർഡിലെ ഒരു ബട്ടൺ അമർത്തിയാൽ പൗരെൻറ സാന്നിധ്യം പോലും ഇല്ലാതാക്കാവുന്ന ആധാറിനെതിരെ കേരളത്തിൽ പോലും ചെറുത്തുനിൽപ്പ് ഉണ്ടായില്ലെന്ന് നാഷനൽ ഫെഡറേഷന്‍ ഓഫ് ഇന്ത്യ വിമൻ ചെയര്‍പേഴ്സൻ അരുണാറോയ്. തീർത്തും ജനാധിപത്യ വിരുദ്ധമായി മുഴുവൻ വിവരങ്ങളും ശേഖരിച്ച അത്യാധുനിക സാങ്കേതിക വിദ്യകളുടെ ഉല്‍പന്നമായ ആധാര്‍ പോലുള്ള സംവിധാനങ്ങളിലൂടെ പൗരന്‍മാരുടെ സ്വകാര്യതയും പരമാധികാരാവകാശങ്ങളുമാണ് കവരുന്നത്. ബാങ്ക്, വിസ, പാസ്പോര്‍ട്ട്, വിദ്യാഭ്യാസം തുടങ്ങി സര്‍വമേഖലയും ആധാറില്‍ ബന്ധിപ്പിച്ചപ്പോൾ കേരളം പോലും ചെറുത്തുനിൽപ്പില്ലാതെ സ്വീകരിച്ചു. കോസ്റ്റ്ഫോർഡ് സംഘടിപ്പിച്ച സി. അച്യുതമേനോൻ സ്മൃതിയിൽ 'സാമൂഹിക ഉത്തരവാദിത്തം' എന്ന വിഷയത്തിൽ സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു അവർ. ജനാധിപത്യം അടിസ്ഥാനപരമായി വെല്ലുവിളി നേരിടുകയാണ്. ഭരണഘടന പോലും ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. പൗരന് ഭരണഘടന ഉറപ്പുനൽകുന്ന അടിസ്ഥാന പ്രമാണങ്ങൾ നിരാകരിക്കുകയാണ്. ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങൾ ചോർത്തുന്ന സാഹചര്യം അടിയന്തരാവസ്ഥയെക്കാൾ ഭീകരമാണ്. പുതിയ കാലഘട്ടത്തിൽ അവകാശങ്ങൾ ഒരോന്നായി കവരുന്നു. സംഘ്പരിവാറിെൻറ സംഘടന ശൃംഖലകള്‍ ഉപയോഗിച്ച് ഭരണഘടന അട്ടിമറിച്ച് ഫാഷിസ്റ്റ് രീതികള്‍ അടിച്ചേൽപിക്കാനാണ് കേന്ദ്ര സര്‍ക്കാറിെൻറ ശ്രമം. ഡൽഹിയിലെ ജവഹർലാൽ നെഹ്റു സർവകലാശാലയിൽ അടക്കം സങ്കുചിതയുടെ മതില്‍കെട്ടുകള്‍ തീര്‍ക്കുന്നു. രാജസ്ഥാന്‍ പോലുള്ള സംസ്ഥാനങ്ങളില്‍ ഉർദു പദങ്ങള്‍ പുസ്തകങ്ങളില്‍ നിന്ന് നീക്കുകയാണ്. തുല്യത, സ്വാതന്ത്ര്യം, സാഹോദര്യം തുടങ്ങിയ ചിന്തകള്‍ പോലും തടസ്സപ്പെടുത്തുന്നു. സംവാദങ്ങളും എതിരഭിപ്രായങ്ങളും രാഷ്ട്രദ്രോഹമായി വ്യാഖ്യാനിക്കപ്പെടുന്നു. ഭിന്നസ്വരങ്ങള്‍ക്ക് ഇടമില്ലാതാകുന്ന അവസ്ഥയാണ്. രാജ്യത്തിന് അപകടരമായ ഗുജറാത്ത് മോഡലിന് പകരം ബദല്‍ രാഷ്ട്രീയത്തിെൻറയും ഭരണക്രമത്തിെൻറയും കേരളീയ മാതൃകയാണ് രാജ്യത്തിന് പ്രതീക്ഷ. ഇത് രാജ്യത്താകെ പ്രചരിപ്പിക്കാന്‍ പൗരസമൂഹം തയാറാവണമെന്നും അവർ പറഞ്ഞു. തൃശൂർ ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഷീല വിജയകുമാർ അധ്യക്ഷത വഹിച്ചു. 'ജില്ല പദ്ധതി: രീതിശാസ്ത്രം, ഉദ്ഗ്രഥനം, സംയോജനം, ഏകോപനം' എന്ന വിഷയത്തിൽ നടന്ന ശിൽപശാലയിൽ മുൻ ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ്, സംസ്ഥാന ആസൂത്രണ ബോർഡ് അംഗം ഡോ.കെ.എൽ. ഹരിലാൽ എന്നിവർ വിഷയം അവതരിപ്പിച്ചു. കില ഡയറക്ടർ ജോയ് ഇളമൺ മോഡറേറ്ററായി. ആസൂത്രണ ബോര്‍ഡ് ഡെപ്യൂട്ടി ഡയറക്ടര്‍ സനൽ, തൃശൂര്‍ എന്‍ജിനീയറിങ്ങ് കോളജിലെ രാഖി, സി. ചന്ദ്രബാബു എന്നിവര്‍ സംസാരിച്ചു. കലക്ടർ ഡോ.എ. കൗശിഗൻ ചർച്ച ക്രോഡീകരിച്ചു. പ്രഫ. സി. വിമല സ്വാഗതവും ഡോ. എം.എന്‍. സുധാകരന്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.