കുറ്റ്യാടി ടൗണിലിറങ്ങു​​േമ്പാൾ സൂക്ഷിക്കുക, വാരിക്കുഴികളാണ്​ നിറയെ

കുറ്റ്യാടി: ടൗണിലെ റോഡിലും നടപ്പാതകളിലും നിറയെ വാരിക്കുഴികൾ, ചെറിയൊരു അശ്രദ്ധ മതി ഇതിൽ വീണ് യാത്രക്കാരുടെ നടുവൊടിയാൻ. പക്ഷേ, അധികാരികൾക്കുമാത്രം അനക്കമില്ല. ഉറപ്പില്ലാത്ത സ്ലാബുകളിൽ നിർമിച്ച നടപ്പാതകൾ ആളുകൾ കയറുമ്പോൾ തകർന്നുവീഴുകയാണ്. വയനാട് റോഡ്, മരുതോങ്കര റോഡ് എന്നിവിടങ്ങളിൽ നടപ്പാതകൾ ചതിക്കുഴികളായിട്ടുണ്ട്. റബറൈസ് ചെയ്ത റോഡുകൾ മിക്ക ഭാഗങ്ങളിലും വാട്ടർ അതോറിറ്റി കുത്തിപ്പൊളിച്ച് കിടങ്ങുപോലെയാക്കിയിട്ടുണ്ട്. അതിൽ വെള്ളവും കൂടിയായതോടെ കൂനിൻമേൽ കുരുവുമായി. നിരവധി പേർക്ക് പരിക്കേറ്റിട്ടും പഞ്ചായത്തിനോ, അധികൃതർക്കൊ അനക്കമില്ല. ഈ അടുത്ത് സ്വകാര്യ ബസുകാർ കുറ്റ്യാടി ബസ്സ്റ്റാൻഡ് ബഹിഷ്കരണം പ്രഖ്യാപിച്ചപ്പോൾ കുഴിയിൽ പാറ മാലിന്യമിട്ട് ചില പൊടിക്കൈകൾ നടത്തിെയന്നല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ല. പത്ത് വാഹനങ്ങൾ കയറിയിറങ്ങുമ്പോഴേക്കും ഇത് പഴയപടിയായി. കിടങ്ങുകൾ വീണ്ടും വെളിയിലായി. വാട്ടർ അതോറിറ്റി പൈപ്പ് ലൈൻ കടന്നുപോകുന്ന വടകര നിവധി സ്ഥലത്ത് പൈപ്പ് റിപ്പയറി​െൻറ ഭാഗമായി റോഡിൽ വലിയ കുഴികളുണ്ട്. റിപ്പയർ നടത്തുന്നവർ മെറ്റലിട്ട് കോൺക്രീറ്റ് ചെയ്യാറുണ്ടെങ്കിലും ഒരാഴ്ചകൊണ്ട് കോൺക്രീറ്റ് ഇളകിപ്പോകും. പിന്നെ ആരും അത് തിരിഞ്ഞുനോക്കില്ല. ഇതിന് മുൻകൈയെടുക്കേണ്ട ഗ്രാമപഞ്ചായത്താണ് ഏറെ ഉറക്കം നടിക്കുന്നതെന്നാണ് ആക്ഷേപം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.