​്ട്രാൻസ്​ഫോർമർ മുക്ക്​^നമ്പ്യത്താംകുണ്ട്​ റോഡ്​ തകർന്നു

്ട്രാൻസ്ഫോർമർ മുക്ക്-നമ്പ്യത്താംകുണ്ട് റോഡ് തകർന്നു കക്കട്ടിൽ: നരിപ്പറ്റ പഞ്ചായത്തിലെ 14ാം വാർഡിലൂടെ കടന്നുപോകുന്ന ട്രാൻസ്ഫോർമർ മുക്ക് -നമ്പ്യത്താംകുണ്ട് റോഡ് തകർന്ന് ഗതാഗത യോഗ്യമല്ലാതായി. കക്കട്ടിൽനിന്ന് എളുപ്പത്തിൽ മലയോര മേഖലയിൽ എത്താനുള്ള റോഡാണിത്. എന്നാൽ, വർഷങ്ങളായി ഇവിടെ അറ്റകുറ്റപ്പണി നടത്തിയിെട്ടന്ന് നാട്ടുകാർ പറയുന്നു. റോഡ് തകർന്നതോടെ വാഹനങ്ങൾ അപകടത്തിൽപെടുന്നതും പതിവാണ്. റോഡ് പി.ഡബ്ല്യു.ഡി ഏറ്റെടുക്കാനുള്ള ശ്രമം നടന്നിരുന്നെങ്കിലും അധികൃതരുടെ അനാസ്ഥ കാരണം നടന്നില്ല. അറ്റകുറ്റപ്പണി നടത്തി ഉടൻ ഗതാഗതയോഗ്യമാക്കണമെന്ന് നരിപ്പറ്റ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. ടി.പി.എം. തങ്ങൾ അധ്യക്ഷത വഹിച്ചു. ജാഫർ, കെ.എം. ഹമീദ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.