തിരുവനന്തപുരം: പോര് രൂക്ഷമായ സംസ്ഥാന ബി.ജെ.പിയിൽ പ്രശ്ന പരിഹാരത്തിന് ദേശീയ അധ്യക്ഷൻ അമിത് ഷാ നേരിട്ട് ഇടപെടുന്നു. അടുത്തമാസം ഏഴ് മുതൽ കണ്ണൂരിൽനിന്ന് തിരുവനന്തപുരത്തേക്ക് സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ നയിക്കുന്ന പ്രചാരണയാത്രയിൽ പങ്കാളിയാകാൻ എത്തുന്ന അമിത് ഷാ രണ്ട് ദിവസം കണ്ണൂരിലുണ്ടാകും. മെഡിക്കൽ കോളജ് കോഴ വിവാദം ഉൾപ്പെടെ അഴിമതി ആരോപണങ്ങളിൽ പ്രതിച്ഛായ നഷ്ടപ്പെട്ട ബി.ജെ.പി അത് വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്. ദിവസങ്ങൾക്കു മുമ്പ് തൃശൂരിൽ ചേർന്ന സംസ്ഥാന സമിതി യോഗത്തിൽ രൂക്ഷമായ ചേരിപ്പോരാണുണ്ടായതും. ഇൗമാസം 26ന് ആരംഭിക്കാനിരുന്ന കുമ്മനത്തിെൻറ യാത്ര സെപ്റ്റംബർ ഏഴിലേക്ക് മാറ്റിയതുപോലും അഴിമതിയെച്ചൊല്ലിയുണ്ടായ വിവാദങ്ങളെ തുടർന്നാണ്. എന്നാൽ അമിത് ഷാ എത്തുന്ന സാഹചര്യത്തിൽ യാത്ര നടത്തണമെന്ന ആവശ്യമുണ്ടായതിനെ തുടർന്നാണ് അടുത്തമാസം ഏഴ് മുതൽ 23 വരെ യാത്ര നടത്താൻ തീരുമാനിച്ചിട്ടുള്ളത്. മാസങ്ങൾക്കുമുമ്പ് സംസ്ഥാനത്ത് എത്തിയിരുന്ന അമിത് ഷാ കർശനമായ നിർദേശങ്ങളാണ് പാർട്ടി നേതൃത്വത്തിന് നൽകിയിരുന്നത്. എന്നാൽ പാർട്ടിയിലുണ്ടായ ആരോപണങ്ങളും ഗ്രൂപ് പോരും എല്ലാം കാരണം ഷായുടെ നിർദേശങ്ങളിൽ പലതും നടപ്പാക്കാനും സാധിച്ചില്ല. അതിനാൽ എന്തെങ്കിലുമൊക്കെ ചെയ്യുമെന്ന് വരുത്തിത്തീർക്കാനാണ് ഇപ്പോൾ ഇൗ യാത്ര ഉൾപ്പെടെ നടത്താൻ തീരുമാനിച്ചിട്ടുള്ളത്. മെഡിക്കൽ കോളജ് കോഴ വിവാദം സംബന്ധിച്ച പാർട്ടി അന്വേഷണ റിപ്പോർട്ട് ചോർന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സെക്രട്ടറി വി.വി. രാജേഷിനെ തരംതാഴ്ത്തിയത് ഏകപക്ഷീയമായ നടപടിയാണെന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുകയാണ് വി. മുരളീധരപക്ഷം. നടപടി പിൻവലിക്കണമെന്ന ആവശ്യവും അവർ മുന്നോട്ടുെവച്ചിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ അനുകൂല നിലപാടൊന്നും സംസ്ഥാന നേതൃത്വം കൈക്കൊണ്ടിട്ടില്ല. ദേശീയ നേതൃത്വത്തിെൻറ നിർദേശാനുസരണമാണ് നടപടിയെന്ന വിശദീകരണമാണ് നേതൃത്വം നൽകുന്നത്. എന്നാൽ ഇതിനെെച്ചാല്ലിയുള്ള അതൃപ്തി ഇപ്പോഴും പാർട്ടിക്കുള്ളിൽ അലയടിക്കുകയാണ്. ഏഴ് മുതൽ 10 വരെ 52 കി.മീ. പദയാത്രയാണ് കണ്ണൂരിൽ നടക്കുക. തുടർന്ന് നടക്കുന്ന പ്രചാരണയാത്ര 23ന് തിരുവനന്തപുരത്ത് സമാപിക്കും. ശ്രീകാര്യത്ത് നിന്ന് 11 കി.മീ. പദയാത്ര നടത്തി പുത്തരിക്കണ്ടം ൈമതാനിയിൽ നടക്കുന്ന സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യാനും അമിത് ഷാ എത്തുമെന്നാണ് പാർട്ടി നേതൃത്വം നൽകുന്ന വിവരം. അമിത് ഷായുടെ സന്ദർശനത്തിനുമുമ്പ് തന്നെ ആർ.എസ്.എസ് ഉൾപ്പെട്ട സംഘ്പരിവാർ സംഘടന നേതൃത്വത്തിെൻറ മധ്യസ്ഥതയിൽ പാർട്ടിയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. -ബിജു ചന്ദ്രശേഖർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.