തിരുവനന്തപുരം: പി.വി. അൻവർ എം.എൽ.എയുടെ കക്കാടംപൊയിലിലെ വാട്ടർ തീം പാർക്കിെൻറ പ്രവർത്തനത്തെക്കുറിച്ച് മന്ത്രി ഇ. ചന്ദ്രശേഖരൻ കോഴിക്കോട് കലക്ടറോട് റിപ്പോര്‍ട്ട് തേടി. നിയമലംഘനം പരിശോധിച്ച് ഒരാഴ്ചക്കകം റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം. പാരിസ്ഥിതിക നിയമങ്ങളും റവന്യൂ നിയമ-ചട്ടങ്ങളുമെല്ലാം അട്ടമറിച്ചാണ് പാർക്ക് നിർമിച്ചിരിക്കുന്നതെന്ന് ആക്ഷേപമുയർന്നതോടെയാണ് മന്ത്രി നിർദേശം നൽകിയത്. പരിസ്ഥിതി ദുര്‍ബല മേഖലയില്‍ ജിയോളജി വകുപ്പ് അറിയാതെ കുന്നുകള്‍ ഇടിച്ചുനിരത്തിയായിരുന്നു നിർമാണം. അതേസമയം, കൈയേറ്റം നടെന്നന്ന് സ്ഥിരീകരിക്കുന്ന തെളിവുകൾ പുറത്തുവന്നു. ലൈസൻസിനായി പഞ്ചായത്തിനെ തെറ്റിദ്ധരിപ്പിച്ചു. കക്കാടംപൊയിലിൽ പഞ്ചായത്തിെൻറ അനുമതി ലഭിക്കുന്നതിന് മുമ്പേ നിർമാണം ആരംഭിെച്ചന്നും വ്യക്തമായിട്ടുണ്ട്. താൽക്കാലിക കെട്ടിടത്തിനുള്ള ഫയർ എൻ.ഒ.സി മറയാക്കി മുഴുവൻ കെട്ടിടങ്ങളും നിർമിച്ചു. നിർമാണത്തിനായി രണ്ട് മലകളാണ് ഇടിച്ചുനിരത്തിയത്. ഇതിന് ജിയോളജി വകുപ്പിെൻറ അനുമതി ഉണ്ടായിരുന്നില്ല. കലക്ടറുടെ റിപ്പോർട്ടിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതോടെ സർക്കാറിന് നടപടി സ്വീകരിക്കേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.