ജില്ല ജൂനിയർ അത്​ലറ്റിക്സ്​: മലബാർ സ്​പോർട്​സ്​ അക്കാദമി ജേതാക്കൾ

photo: pk 06 കോഴിക്കോട്: ജില്ല അത്ലറ്റിക്സ് അസോസിയേഷ​െൻറ ആഭിമുഖ്യത്തിൽ മെഡിക്കൽ കോളജ് ഒളിമ്പ്യൻ റഹ്മാൻ സിന്തറ്റിക് സ്റ്റേഡിയത്തിൽ നടന്ന ജില്ല റൊയാഡ് ജൂനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ മലബാർ സ്പോർട്സ് അക്കാദമി 215 പോയൻറ് നേടി ചാമ്പ്യൻഷിപ് കരസ്ഥമാക്കി. 150 പോയൻറ് നേടി ദേര സ്പോർട്സ് ക്ലമ്പ് തവനൂർ രണ്ടാം സ്ഥാനവും 133 പോയൻറ് നേടി സായി കോഴിക്കോട് മൂന്നാം സ്ഥാനവും നേടി. സമാപനച്ചടങ്ങിൽ ജില്ല അത്ലറ്റിക്സ് അസോസിയേഷൻ മുൻ പ്രസിഡൻറ് കട്ടയാട്ട് വേണുഗോപാൽ അധ്യക്ഷത വഹിച്ചു. ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് കെ.ജെ. മത്തായി ഉദ്ഘാടനം ചെയ്തു. വിജയികൾക്ക് സമ്മാനവിതരണവും അദ്ദേഹം നിർവഹിച്ചു. കോസ്മോസ് സ്പോർട്സ് മാനേജിങ് ഡയറക്ടറും സോഫ്റ്റ്ബാൾ അസോസിയേഷൻ പ്രസിഡൻറുമായ ടി.സി. അഹമ്മദ്, ജില്ല സ്പോർട്സ് കൗൺസിൽ സെക്രട്ടറി േപ്രമൻ തറവട്ടത്ത്, മൗണ്ടനീയറിങ് അസോസിയേഷൻ സെക്രട്ടറി ഹുമയൂൺ കബീർ, കെ. രാംദാസ്, എ.കെ. മുഹമ്മദ് അഷ്റഫ്, ടോമി ചെറിയാൻ, എൻ. പത്മനാഭൻ, അബ്ദുൽ അസീസ് എന്നിവർ സംസാരിച്ചു. ജില്ല അത്ലറ്റിക്സ് അസോസിയേഷൻ പ്രസിഡൻറ് ടി.എം. അബ്ദുറഹ്മാൻ സ്വാഗതവും സെക്രട്ടറി വി.കെ. തങ്കച്ചൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.