എകരൂല്‍: ശിവപുരം ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഈ വര്‍ഷം എസ്.എസ്.എല്‍ .സി പരീക്ഷ എഴുതുന്ന കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്താൻ അധ്യാപകര്‍ ഗ്രൂപ്പുകളായി തിരിഞ്ഞ് വിദ്യാർഥികളുടെ വീടുകളില്‍ സന്ദര്‍ശനം നടത്തി. ജില്ല പഞ്ചായത്ത് ലക്ഷ്യമിടുന്ന 100 ശതമാനം വിജയം നേടാന്‍ വിദ്യാർഥികളെ പ്രാപ്തരാക്കുക, കുട്ടികളുടെ ജീവിതസാഹചര്യം നേരില്‍ക്കണ്ട് മനസ്സിലാക്കി ആവശ്യമായ പിന്തുണ നല്‍കുക എന്നിവയാണ് പരിപാടിയുടെ ലക്ഷ്യം. വിജയോത്സവം ജില്ല കോ-ഓഡിനേറ്റര്‍ യു.കെ. അബ്ദുന്നാസര്‍ ക്ലാസെടുത്തു. വാര്‍ഡ് മെംബര്‍ കെ.കെ.ഡി. രാജന്‍ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന്‍ സി.പി. മുഹമ്മദ്, പി. വഹീദ, ഇ.വി. കൃഷ്ണൻ എന്നിവര്‍ ഗൃഹസന്ദര്‍ശനത്തിന് നേതൃത്വം നല്‍കി. പെന്‍ഷന്‍ വിതരണം ഉള്ള്യേരി: സര്‍വിസ് സഹകരണ ബാങ്ക് വഴിയുള്ള പഞ്ചായത്തിലെ സാമൂഹികക്ഷേമ പെന്‍ഷന്‍ വിതരണം ബാങ്ക് പ്രസിഡൻറ് ഒള്ളൂര്‍ ദാസന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം രവീന്ദ്രന്‍ ആലങ്കോട്, കന്നൂര്‍ ശാഖ മാനേജര്‍ ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.