ജെ.പി.എച്ച് നഴ്സസ് യൂനിയൻ ജില്ല സമ്മേളനം

must കോഴിക്കോട്: ഗവ. ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സസ് ആൻഡ് സൂപ്പർവൈസേഴ്സ് യൂനിയൻ ജില്ല സമ്മേളനം സംസ്ഥാന പ്രസിഡൻറ് ടി. ഗീതകുമാരി ഉദ്ഘാടനം ചെയ്തു. പബ്ലിക് ഹെൽത്ത് നഴ്സുമാരുടെ ആത്മവീര്യം കെടുത്തുന്ന തരത്തിൽ വിവേചനപരവും അപ്രായോഗികവുമായ തരത്തിൽ ആരോഗ്യവകുപ്പ് ഡയറക്ടറും ജില്ല മെഡിക്കൽ ഓഫിസറും ഇറക്കുന്ന ഉത്തരവുകളും സർക്കുലറുകളും അടിയന്തരമായി പിൻവലിക്കണമെന്ന് സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ജനസംഖ്യാനുപാതികമായി പബ്ലിക് ഹെൽത്ത് നഴ്സുമാരുടെയും സൂപ്പർവൈസർമാരുടെയും തസ്തികകൾ പുനർനിർണയിച്ച് സൃഷ്ടിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് ജി. റാണി അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി എ. റോസമ്മ, മേരിക്കുട്ടി തോമസ്, പി.സി. പത്മജ എന്നിവർ സംസാരിച്ചു. ദീനാമ്മ വർഗീസ് (പ്രസി), എസ്. ഷീബാദാസ് (സെക്ര), മേരിക്കുട്ടി തോമസ് (ട്രഷ) എന്നിവരെ പുതിയ ഭാരവാഹികളായി തെരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.