പേരാമ്പ്ര: എടവരാട് മുഈനുൽ ഇസ്ലാം സെക്കൻഡറി മദ്റസയുടെ കീഴിൽ പ്രവർത്തിക്കുന്ന നഴ്സറിയിൽ മദ്റസ ജനറൽ സെക്രട്ടറി ഹമീദ് ആലിയാട്ട് പതാക ഉയർത്തി. പി.ടി.എ പ്രസിഡൻറ് കുന്നത്ത് മുനീർ അധ്യക്ഷത വഹിച്ചു. പേരാമ്പ്ര: യു.പി സ്കൂളിൽ വിദ്യാർഥികൾ ഘോഷയാത്ര നടത്തി. പ്രധാനാധ്യാപകൻ കെ.കെ. രാജീവൻ, ടി.ആർ. സത്യൻ, സി.പി. അസീസ്, ഇ. ഷാഹി, എസ്. വിനയകുമാർ, പി.പി. മധു എന്നിവർ നേതൃത്വം നൽകി. ഇ.പി. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. കുനിയോട്ട് ഗവ.എൽ.പി സ്കൂളിൽ പ്രധാനാധ്യാപകൻ കെ.കെ. ഗിരീഷ് കുമാർ പതാക ഉയർത്തി. പി.ടി.എ പ്രസിഡൻറ് സി.പി. ബാബു, കുന്നുമ്മൽ മുൻ എ.ഇ.ഒ കെ.എം. നാണു എന്നിവർ സംസാരിച്ചു. വാല്യക്കോട് എ.യു.പി സ്കൂളിൽ കെ.കെ. ഭാസ്കരൻ പതാക ഉയർത്തി. പൊതുജന വായനശാല വാല്യക്കോട് ക്വിസ് മത്സരവും സമ്മാന വിതരണവും നടത്തി. പേരാമ്പ്ര സിൽവർ ആർട്സ് ആൻഡ് സയൻസ് കോളജിൽ എ.കെ. തറുവയ്ഹാജി പതാക ഉയർത്തി. വി.എസ്. രമണൻ. എൻ. ദേവദാസ്, ടി. ഷിജുകുമാർ, ഒ.വി. നിത, എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ സച്ചിൻ ജയിംസ് എന്നിവർ സംസാരിച്ചു. ചെറുവാളൂർ ഗവ. എൽ.പി സ്കൂളിൽ പ്രധാനധ്യാപകൻ എൻ.കെ. നാരായണൻ പതാക ഉയർത്തി. ആവള കുട്ടോത്ത് എൽ.പി സ്കൂളിൽ പഞ്ചായത്ത് അംഗം കെ.കെ. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ടി.പി. കുഞ്ഞിക്കണ്ണൻ അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി പേരാമ്പ്ര യൂനിറ്റ് കമ്മിറ്റി സ്വാതന്ത്ര്യദിനാഘോഷവും ആരോഗ്യ കേരളം പുരസ്കാരം നേടിയ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് സാരഥികളെ ആദരിക്കലും നടത്തി. മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനവും പുരസ്കാര വിതരണം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് സുരേഷ് ബാബു കൈലാസ് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് കൂട്ടായ്മ നടത്തിയ പരിപാടിയിൽ സി.കെ.സി. ഇബ്രാഹിം പതാക ഉയർത്തി. നേതാജി അക്കാദമി നടത്തിയ സ്വാതന്ത്ര്യ സ്മൃതി സദസ്സ് കോളിയോട്ട് മാധവൻ ഉദ്ഘാടനം ചെയ്തു. സുബേദാർ രഘുരാഘവനെ ആദരിച്ചു. എരവട്ടൂർ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ആവള കുനിയിൽ മുക്ക് സംഘശക്തി ഓഫിസിൽ പി.ഇ. രവി പതാക ഉയർത്തി. ആവള ബ്രദേഴ്സ് കലാ സമിതി ഓഫിസിൽ റിട്ട. മിലിട്ടറി ഓഫിസർ വിജയൻ ആലക്കാട് പതാക ഉയർത്തി. അവള കുനിയിൽ മുക്ക് ഫ്രണ്ട്സ് ക്ലബ് നടത്തിയ ക്വിസ് മത്സരം കെ. നിഷ ഉദ്ഘാടനം ചെയ്തു. സ്വാതി ചോല ഒന്നാം സ്ഥാനവും, ആദിത്യ കണ്ടോത്ത് രണ്ടാം സ്ഥാനവും അഫ്ര ഫാത്തിമ മൂന്നാം സ്ഥാനവും നേടി. വെങ്ങപ്പറ്റ ഗവ. ഹൈസ്കൂളിൽ പ്രധാനാധ്യാപകൻ വി.വി. ബാലകൃഷ്ണൻ പതാക ഉയർത്തി. വാർഡ് അംഗം ഇല്ലപറമ്പിൽ സുരേന്ദ്രൻ സ്വാതന്ത്ര്യദിന സന്ദേശം നൽകി. മഞ്ചേരിക്കുന്നിൽ ജനാധിപത്യ സംരക്ഷണ സദസ്സ് നടത്തി. ബൂത്ത് പ്രസിഡൻറ് അമ്മദ് കക്കോത്ത് പതാക ഉയർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.