ഭൂരേഖ കമ്പ്യൂട്ടർവത്കരണം ക്യാമ്പുകൾ തിങ്കളാഴ്ച മുതൽ

കോഴിക്കോട്: ജില്ലയിലെ രേഖകൾ ലഭ്യമല്ലാത്തതും സർവെ നടപടികൾ പൂർത്തീകരിക്കാത്തതുമായ വില്ലേജുകളിൽ ഭൂമി കൈവശം വെക്കുന്നതി​െൻറ മുഴുവൻ വിവരങ്ങൾ കമ്പ്യൂട്ടർവത്കരിക്കുന്നതിന് ക്യാമ്പുകൾ നടത്തുന്നു. രാവിലെ 10 മുതൽ അഞ്ചു വരെ ആയിരിക്കും ക്യാമ്പ് നടക്കുക. ക്യാമ്പ് നടക്കുന്ന സ്ഥലം സംബന്ധിച്ച് ബന്ധപ്പെട്ട വില്ലേജ് ഓഫിസിൽ നിന്നും വാർഡ് അംഗങ്ങൾ, കൗൺസിലർമാർ, അങ്കണവാടി വർക്കേഴ്സ്, ബി.എൽ.ഒമാർ, കുടുംബശ്രീ പ്രവർത്തകർ എന്നിവരിൽ നിന്നും അറിയാം. പൂരിപ്പിച്ച ഫോറത്തോടൊപ്പം അസ്സൽ ആധാരം 2016-17ലെ നികുതി രശീതി പട്ടയം, ആധാർ കാർഡ്, ആധാരം ബാങ്കിൽ പണയപ്പെടുത്തിയിട്ടുണ്ടെങ്കിൽ ബാങ്കിൽ നിന്നുള്ള കത്ത് എന്നിവ സഹിതം പെങ്കടുക്കണം. ക്യാമ്പുകളിൽ അല്ലാതെ വിവരശേഖരണ ഫോറങ്ങൾ സ്വീകരിക്കുകയില്ല. ഓൺലൈൻ നികുതി അടവാക്കൽ സംവിധാനം ഏർപ്പെടുത്തുന്നതോടെ വില്ലേജ് ഓഫിസുകളിൽ നികുതി സ്വീകരിക്കുന്നത് നിർത്തലാക്കും. ഭാവിയിലെ ഭൂമി സംബന്ധമായി എല്ലാ ആവശ്യങ്ങൾക്കും കമ്പ്യൂട്ടർവത്കരിച്ച ഭൂരേഖകൾ മാത്രമായിരിക്കും അടിസ്ഥാനം എന്നതിനാൽ ഭൂമി കൈവശമുളള എല്ലാവരും വിവരങ്ങൾ നിർബന്ധമായും നൽകേണ്ടതാണെന്ന് ജില്ല കലക്ടർ അറിയിച്ചു. ബോക്സ് ക്യാമ്പ് നടക്കുന്ന വില്ലേജ്, തീയതി എന്നീ ക്രമത്തിൽ- ബേപ്പൂർ: ആഗസ്റ്റ് 21, 22, 24, 26. ചാത്തമംഗലം: 19, 26. ചേളന്നൂർ: 21, 24, 26, 31. ചെലവൂർ: 22, 26, 30. ചെറുവണ്ണൂർ: 21, 22, 25, 30. ചേവായൂർ 19, 21, 23. എലത്തൂർ: 19, 26, 30, 31. ഫറോക്ക്: 19, 26. കച്ചേരി: 22, 25, 30. കടലുണ്ടി: 23, 25, 29. കക്കാട്: 19, 22, 24. കക്കോടി: 23,30. കാക്കൂർ: -22, 25, 30. കരുവൻതിരുത്തി: 23, 30. കസബ: 22, 26, 30. കൊടിയത്തൂർ: 23, 24, 25. കോട്ടൂളി: 23, 26, 30. കുമാരനല്ലൂർ: 30, സെപ്റ്റംബർ13. കുന്ദമംഗലം: 21, 22. കരുവട്ടൂർ: 22, 24 മുതൽ 31 വരെ. കുറ്റിക്കാട്ടൂർ: 26, 30, സെപ്റ്റംബർ രണ്ട്. മടവൂർ: 19, 23, 26. മാവൂർ: 22, 25. നഗരം: 24,31. നന്മണ്ട: 19, 22, 24, 26, 30. നീലേശ്വരം: 21, 24, 30. നെല്ലിക്കോട്: 22, 30. ഒളവണ്ണ: 19 മുതൽ 26 വരെ. പന്നിയങ്കര: 22, 26, 31. പന്തീരാങ്കാവ്: 23, 26, 30. പെരുമണ്ണ: 24, 29. പെരുവയൽ: 24, 30. പൂളക്കോട്: 19, 26, 30. പുതിയങ്ങാടി: 19, 25, 31. രാമനാട്ടുകര: 23, 25, 31. തലക്കുളത്തൂർ: 22, 24, 25, 26, 30. വളയനാട്: 24, 30, 31. താഴെക്കോട്: 23, 25, 26. വേങ്ങേരി: 22, 25, 30.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.