തൊഴിലാളി സമരം: എഫ്.സി.ഐയിൽ ചരക്കുനീക്കം സ്​തംഭിച്ചു

നന്തിബസാർ: തിക്കോടി ഫുഡ് കോർപറേഷൻ ഗോഡൗണിൽ അഞ്ചു കൊല്ലമായി ജോലി ചെയ്യുന്ന 18 തൊഴിലാളികൾക്ക് ജോലി നിഷേധിച്ചതിൽ പ്രതിഷേധിച്ച് തൊഴിലാളികൾ ഗോഡൗണിനു മുന്നിൽ ധർണ നടത്തിയതോടെ ചരക്കു നീക്കം പാടെ തടസ്സപ്പെട്ടു. അഞ്ചു കൊല്ലം മുമ്പ് നിയമിച്ച 15 സ്ത്രീ തൊഴിലാളികളടക്കം 18 പേരെയാണ് അകാരണമായി പിരിച്ചുവിടുന്നത്. ഈ തൊഴിലാളികൾക്ക് രണ്ടര മാസത്തെ ശമ്പളം കുടിശ്ശികയായി കിട്ടാനുണ്ട്. ഇതുവരെ ഇവർ ചെയ്ത ശുചീകരണ ജോലികൾ ഇവിടെ സ്ഥിരം ചുമട്ട് ജോലി ചെയ്യുന്നവരെ കൊണ്ട് ചെയ്യിക്കാനാണ് മാനേജ്മ​െൻറി​െൻറ നീക്കമെന്ന് തൊഴിലാളികൾ ആരോപിക്കുന്നു. ഗോഡൗണിലിപ്പോൾ മാനേജറില്ല, ടെക്നിക്കൽ മാനേജർക്കാണ് ചാർജ്. സംഭവത്തിൽ പൊലീസ് സ്ഥലത്തെത്തിയെങ്കിലും തീരുമാനമാകാതെ അവരും തിരിച്ചുപോയി. ചരക്കുകൾ കൊണ്ടുപോകാനായി വന്ന ലോറികൾ നിരയായി കിടപ്പാണ്‌. ധർണയിൽ മറ്റു തൊഴിലാളികളും അനുഭാവം പ്രകടിപ്പിച്ച് പ്രകടനം നടത്തി. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ബിജു കളത്തിൽ, കെ.ടി. ചോയി, വിവി. അബ്ദുൽ ജബ്ബാർ, കെ. ശങ്കരൻ, പിലാച്ചേരി വിശ്വൻ, വി. മോഹനൻ, ടി. ഖാലിദ് എന്നിവർ ധർണയിൽ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.