പേരാമ്പ്ര: കടിയങ്ങാട് - പെരുവണ്ണാമൂഴി റോഡിൽ പന്തിരിക്കരക്ക് സമീപം പള്ളിക്കുന്ന് താഴെ ചിക്കൻ സ്റ്റാളിൽ നിന്നുള്ള അവശിഷ്ടം തള്ളിയത് പ്രദേശവാസികൾക്കും സമീപത്തെ സ്ഥാപനങ്ങൾക്കും ദുരിതമാവുന്നു. ദുർഗന്ധം വമിക്കുന്നതു കാരണം ഇവിടെ നിൽക്കാൻ കഴിയാത്ത അവസ്ഥയാണ്. രാത്രികാലങ്ങളിൽ വാഹനങ്ങളിൽ വരുന്ന സംഘമാണ് മാലിന്യം റോഡരികിൽ തള്ളുന്നത്. മഴയത്ത് ഇത് ഒലിച്ച് പല ഭാഗങ്ങളിലും എത്തുന്നുണ്ട്. പള്ളിക്കുന്ന് താഴെ പ്രവർത്തിക്കുന്ന പ്രകാശ് അയേൺ വർക്ക്സ് ഉടമ പ്രകാശൻ പന്തിരിക്കര പെരുവണ്ണാമൂഴി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.