കാർത്തി ചിദംബരം സി.ബി.ഐക്ക് മുമ്പാകെ ഹാജരാകണം

ന്യൂഡൽഹി: അഴിമതിക്കേസിൽ കാർത്തി ചിദംബരത്തോട് 23നുമുമ്പ് സി.ബി.ഐ ആസ്ഥാനത്ത് ഹാജരാകണമെന്ന് സുപ്രീംകോടതി നിർദേശം. ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാർ, ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് എന്നിവരടങ്ങുന്ന ബെഞ്ചാണ് വാദം കേട്ടത്. അഭിഭാഷക‍​െൻറ സാന്നിധ്യത്തിൽ ചോദ്യംചെയ്യാനുള്ള അനുവാദം കോടതി നൽകി. മുൻ കേന്ദ്രമന്ത്രി പി. ചിദംബരത്തി​െൻറ മകനാണ് കാർത്തി ചിദംബരം. 2007ൽ ഐ.എൻ.എക്സ് മീഡിയയുമായി ബന്ധപ്പെട്ട് ഫോറിൻ ഇൻവെസ്റ്റ്മ​െൻറ് പ്രമോഷൻ ബോർഡിൽ (എഫ്.ഐ.പി.ബി) 305 കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്നാണ് കേസ്. കാർത്തി രാജ്യം വിട്ടുപോകാൻ പാടില്ലെന്ന് സുപ്രീംകോടതി നിർദേശിച്ചിരുന്നു. മദ്രാസ് ഹൈകോടതി പുറപ്പെടുവിച്ച ലുക്കൗട്ട് നോട്ടീസും സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.