പേരാമ്പ്ര: ചക്കിട്ടപാറ പഞ്ചായത്ത്, കൃഷിഭവൻ എന്നിവയുടെ ആഭിമുഖ്യത്തിൽ നടന്ന കർഷക ദിനാചരണം പ്രസിഡൻറ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് കെ. സുനിൽ അധ്യക്ഷത വഹിച്ചു. മികച്ച കർഷകരായി തിരഞ്ഞെടുക്കപ്പെട്ട കെ.എം. ജോസ് കുന്നിപ്പറമ്പിൽ, വിനീത് പരുത്തിപ്പാറ, മേരിക്കുട്ടി വാഴയിൽ, എൽ.സി. ദേവസ്യ കൈതക്കുളത്ത്, സണ്ണി മടുക്കാവുങ്കൽ, അനൂപ് തോട്ടക്കര എന്നിവരെ ആദരിച്ചു. കൃഷി ഒാഫിസർ സി.എച്ച്. വിജയലക്ഷ്മി, പ്രേമൻ നടുക്കണ്ടി, എം.ജെ. ത്രേസ്യ, ബെന്നി സെബാസ്റ്റ്യൻ, ജോസഫ് പള്ളുരുത്തി, ബാബു കൂനംതടം, രാജൻ കക്കുടുമ്പിൽ, അഗസ്റ്റിൻ കാപ്പുകാട്ടിൽ, പത്മനാഭൻ പി. കടിയങ്ങാട്, രാജൻ വർക്കി, വർഗീസ് കോലത്തുവീട്ടിൽ, ടി. സതീഷ് എന്നിവർ സംസാരിച്ചു. പേരാമ്പ്ര എ.യു.പി സ്കൂൾ കാർഷിക ക്ലബിെൻറ നേതൃത്വത്തിൽ കർഷകരെ ആദരിച്ചു. കൃഷി ഒാഫിസർ അഞ്ജന രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡൻറ് ശശി കിഴക്കൻ പേരാമ്പ്ര അധ്യക്ഷത വഹിച്ചു. പി.സി. രവീന്ദ്രൻ, ഇ. ഷാഹി, കെ.പി. മിനി, റഷീദ്, സി.പി.എ. അസീസ്, കെ. ഷംന, വി.പി. ചന്ദ്രി എന്നിവർ സംസാരിച്ചു. മാട്ടനോട് എ.യു.പി സ്കൂൾ നടത്തിയ പരിപാടികൾ കായണ്ണ പഞ്ചായത്ത് പ്രസിഡൻറ് എൻ. പത്മജ ഉദ്ഘാടനം ചെയ്തു. മുതിർന്ന കർഷകൻ അമ്പാടത്ത് മീത്തൽ കനിയൻ, അടിയാറ്റിൽ അരിയായി, യുവകർഷകൻ പ്രദീപൻ ചന്ദനത്തിൽ എന്നിവരെ ആദരിച്ചു. പാരമ്പര്യ കർഷക വേഷമണിഞ്ഞ വിദ്യാർഥികൾ അതിഥികളെ സ്വീകരിച്ചു. വി.പി. ഷാജി അധ്യക്ഷത വഹിച്ചു. പി.കെ. അബ്ദുറഷീദ്, എം.കെ. ബാലൻ, വി.കെ. ബിന്ദു, ടി. ദേവശ്രീ, ആര്യ നന്ദ, നിഷീദ, മയൂഖ, കൃഷ്ണപ്രിയ, കാർത്തിക്, ശ്രാവൺ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.