സാമൂഹിക പ്രതിബദ്ധത നഷ്ടപ്പെടരുത് -ഡോ. മുഹമ്മദ് ബഷീർ കൊയിലാണ്ടി: രാഷ്ട്രത്തിെൻറ നിലനിൽപിന് സാമൂഹിക പ്രതിബദ്ധത അനിവാര്യമാണെന്ന് കാലിക്കറ്റ് യൂനിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. മുഹമ്മദ് ബഷീർ. കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ അംഗങ്ങളുടെ മക്കളിൽ വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയ 43 പേർക്കുള്ള അവാർഡുകൾ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിദ്ദീഖ് കൂട്ടുമുഖം അധ്യക്ഷത വഹിച്ചു. സെയ്ദ് മുഹമ്മദ് നിസാമി വിദ്യാർഥി സംഗമം ഉദ്ഘാടനം ചെയ്തു. നവാസ് പൂനൂർ, പി.കെ. മുഹമ്മദ്, എൻ.എ. മുനീർ, ഇബ്രാഹിം കുന്നിൽ, ഇ.കെ. അബ്ദുല്ല, യു.എ. ബക്കർ, കെ.കെ. അബ്ദുല്ല എന്നിവർ സംസാരിച്ചു. സ്വാതന്ത്ര്യ സംരക്ഷണ സാംസ്കാരിക കൂട്ടായ്മ ബാലുശ്ശേരി: യുവകലാ സാഹിതി ബാലുശ്ശേരി മണ്ഡലം കമ്മിറ്റി സ്വാതന്ത്ര്യ സംരക്ഷണ സാംസ്കാരിക കൂട്ടായ്മ സംഘടിപ്പിച്ചു. യുവകലാസാഹിതി മലപ്പുറം ജില്ലാ പ്രസിഡൻറ് എ.പി. അഹമ്മദ് ഉദ്ഘാടനം ചെയ്തു. മജീദ് ശിവപുരം അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി അഷ്റഫ് കുരുവട്ടൂർ, എൻ.കെ. ദാമോദരൻ, എ.പി. സന്തോഷ്കുമാർ എന്നിവർ സംസാരിച്ചു. കെ.വി. സത്യൻ സ്വാഗതവും ജോഷി കായണ്ണ നന്ദിയും പറഞ്ഞു. പ്രേമൻ ചേളന്നൂരിെൻറ നാടൻപാട്ടും സന്തോഷ്കുമാറിെൻറ കറുത്ത ദൈവങ്ങൾ എന്ന ഏകപാത്ര നാടകവും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.