പേരാമ്പ്ര: റോഡ് സൈഡിൽനിന്ന് വീണുകിട്ടിയ തുക യുവാവ് പൊലീസ് സ്റ്റേഷനിൽ ഏൽപിച്ചു. പേരാമ്പ്ര ഫുട്വെയറിലെ ജീവനക്കാരനായ ചാലിൽ അമലിനാണ് (18)ന്യൂ കോർട്ട് റോഡിൽനിന്നു 10,000 രൂപ കളഞ്ഞുകിട്ടിയത്. അമൽ തുക സ്റ്റേഷനിലെത്തിച്ച് അധികം താമസിക്കാതെ പണം നഷ്ടപ്പെട്ട വ്യക്തിപരാതിയുമായി അവിടെ എത്തിയിരുന്നു. തുടർന്ന് എസ്.ഐ നൗഷാദിെൻറ സാന്നിധ്യത്തിൽ തുക ഉടമക്ക് നൽകി. താഴെ ഇല്ലത്ത് താഴെ യശോദ ടൗണിലെ ധനകാര്യസ്ഥാപനത്തിൽ അടക്കാൻ കൊണ്ടുവന്ന തുകയാണ് വഴിയിൽ നഷ്ടപ്പെട്ടത്. തിരുവങ്ങൂരിൽ തണൽ ഡയാലിസിസ് സെൻറർ സെപ്റ്റംബറിൽ കൊയിലാണ്ടി: തിരുവങ്ങൂരിൽ തണൽ ഡയാലിസിസ് സെൻറർ സെപ്റ്റംബറിൽ പ്രവർത്തനസജ്ജമാകുമെന്ന് സംഘാടകർ അറിയിച്ചു. ഇതിെൻറ ഭാഗമായി ജനകീയ കൺവെൻഷൻ ആഗസ്റ്റ് 20ന് നാലിന് പൂക്കാട് എഫ്.എ ഹാളിൽ നടക്കും. തിരുവങ്ങൂർ കാപ്പാട് റോഡിൽ എട്ടു മെഷീനുകളോടെയാണ് ഡയാലിസിസ് സെൻറർ പ്രവർത്തിക്കുക. ചേമഞ്ചേരി, ചെങ്ങോട്ടുകാവ്, അത്തോളി, തലക്കുളത്തൂർ പഞ്ചായത്തുകളിലും പരിസരങ്ങളിലുമുള്ളവർക്ക് സൗജന്യമായി ഡയാലിസിസ് ചെയ്യാൻ ഇതോടെ സാധിക്കും. ജനകീയ കൺവെൻഷൻ കെ. ദാസൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഡോ. ഇദ്രീസ് മുഖ്യപ്രഭാഷണം നടത്തും. വാർത്തസമ്മേളനത്തിൽ എ. അസീസ്, കെ.കെ. ഫാറൂഖ്, ടി.വി. സാദിഖ്, മൻസൂർ കളത്തിൽ, ബാലൻ അമ്പാടി എന്നിവർ പങ്കെടുത്തു. ദേശീയപാതയിൽ സീബ്രാലൈനുകളില്ല കൊയിലാണ്ടി: ദേശീയപാതയിലെ സീബ്രാലൈനുകൾ മാഞ്ഞത് ദുരിതമാകുന്നു. റോഡ് മുറിച്ചുകടക്കാൻ കാൽനടക്കാർ ഏറെ പ്രയാസപ്പെടുകയാണ്. ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി, താലൂക്ക് ആശുപത്രി, കോടതി, ബസ് സ്റ്റാൻഡ്, ഈസ്റ്റ് റോഡ് ജങ്ഷൻ, പഴയ മാർക്കറ്റ് റോഡ് എന്നിവക്കു സമീപമൊന്നും ഇപ്പോൾ സീബ്രാലൈനുകൾ അവശേഷിക്കുന്നില്ല. ഏറെ തിരക്കേറിയ ഭാഗങ്ങളാണിവ. കൂടാതെ മുന്നറിയിപ്പ് ബോർഡുകളുമില്ല. പലപ്പോഴും വാഹനങ്ങൾ അമിത വേഗത്തിലാണ് ഈ ഭാഗങ്ങളിലൂടെ കടന്നുപോകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.