നൊച്ചാട്: ഹയർ സെക്കൻഡറി സ്കൂൾ നാഷനൽ സർവിസ് സ്കീമിെൻറ ആഭിമുഖ്യത്തിൽ നടന്ന പരിപാടി പഞ്ചായത്തംഗം ഷിജി കൊട്ടാരക്കൽ ഉദ്ഘാടനം ചെയ്തു. നൊച്ചാട് കൃഷി ഓഫിസർ പി.എം. മനോജ് മുഖ്യ പ്രഭാഷണം നടത്തി. പ്രിൻസിപ്പൽ സി. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫിസർ പി. ശ്രീജിത്ത്, പ്രകാശൻ വെള്ളിയൂർ, ഹനൂന തറവട്ടത്ത് എന്നിവർ സംസാരിച്ചു. കർഷകൻ കെ.കെ. രമേശനെ ആദരിച്ചു. നരയംകുളം എ.യു.പി സ്കൂൾ വിദ്യാർഥികൾ കർഷകരെ ആദരിച്ചു. ഒതയോത്ത് ശങ്കരൻ, പി.വി. ലീല, ഗംഗാധരൻ കിടാവ്, മൂസക്കുട്ടി നമ്പ്രത്തുമ്മൽ എന്നിവരെയാണ് ആദരിച്ചത്. വാർഡ് മെംബർ രഗിൻ ലാൽ ഉദ്ഘാടനം ചെയ്തു. എം.പി.ടി.എ പ്രസിഡൻറ് ഷിജില അധ്യക്ഷത വഹിച്ചു. കരിമ്പിൽ അശോകൻ കുട്ടികളുമായി സംവദിച്ചു. കുഞ്ഞനന്തൻ, രാമൻ നായർ, അശോകൻ, എ. വത്സല എന്നിവർ സംസാരിച്ചു. പഞ്ചായത്ത് ഒാഫിസുകളിലേക്ക് ധർണ പേരാമ്പ്ര: കേരള സീനിയർ സിറ്റിസൺസ് ഫോറം സംസ്ഥാനമൊട്ടാകെ നടത്തുന്ന അവകാശ സംരക്ഷണ ദിനാചരണത്തിെൻറ ഭാഗമായി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പഞ്ചായത്ത് ഒാഫിസുകളിലേക്ക് ധർണ നടത്തി. പേരാമ്പ്ര പഞ്ചായത്ത് കമ്മിറ്റി നടത്തിയ മാർച്ചും ധർണയും ടി.എച്ച്. നാരായണൻ ഉദ്ഘാടനം ചെയ്തു. എം. ഗംഗാധര മാരാർ, എം. കൃഷ്ണൻ, കെ.പി. രാധാകൃഷ്ണൻ, ടി.പി. രാജൻ വാര്യർ, ബാലരാമൻ പേരാമ്പ്ര എന്നിവർ സംസാരിച്ചു. ചങ്ങരോത്ത് പഞ്ചായത്ത് ഒാഫിസിലേക്ക് നടന്ന ധർണ ഒ.ടി. രാജൻ ഉദ്ഘാടനം ചെയ്തു. വാനത്ത് കുഞ്ഞമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. ഇ.വി. ശങ്കരൻ, കെ. ബാലൻ, കണ്ണോത്ത് ബാലൻ, വി.എൻ. മോഹനൻ, അഹമ്മദ് കൂത്താളി, പി.സി. മൈക്കിൾ, ടി.ഇ. പ്രഭാകരൻ, ശ്രീധരവാര്യർ, രാമവാര്യർ, വിജയ വാര്യർ, ലക്ഷ്മി, രാധാമണി, കെ.കെ. നാരായണൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.