ന്യൂഡൽഹി: ഭീകരപ്രവർത്തനങ്ങൾക്ക് ധനസഹായം നൽകിയെന്ന കേസിൽ കശ്മീരി വ്യാപാരി സഹൂർ വതാലിയെ ദേശീയ അന്വേഷണ ഏജൻസിയുടെ കസ്റ്റഡിയിൽവിട്ട് കോടതി ഉത്തരവായി. ജില്ല കോടതി ജഡ്ജി പൂനം എ. ബാംബയാണ് 10 ദിവസത്തെ കസ്റ്റഡിയിൽ വിട്ടുനൽകാൻ ഉത്തരവിട്ടത്. അതേസമയം രണ്ടാഴ്ച കസ്റ്റഡിയിൽ വേണമെന്ന എൻ.െഎ.എയുടെ ആവശ്യം കോടതി നിരസിച്ചു. കഴിഞ്ഞ ദിവസമാണ് വതാലിയെ അറസ്റ്റ് ചെയ്തത്. നേരത്തെ ഇദ്ദേഹത്തിെൻറ വീട്ടിലും സ്ഥാപനങ്ങളിലും എൻ.െഎ.എ പരിശോധന നടത്തിയിരുന്നു. വീട്ടിൽനിന്ന് ധന ഇടപാടുകളും വസ്തു കൈമാറ്റവും സംബന്ധിച്ച വിലപ്പെട്ട രേഖകൾ പിടിച്ചെടുത്തെന്ന് എൻ.െഎ.എ അവകാശപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.