ചെന്നൈ: ജയലളിതയുടെ മരണത്തിൽ സർക്കാർ ജുഡീഷ്യൽ അേന്വഷണം പ്രഖ്യാപിച്ച സാഹചര്യത്തിൽ എ.െഎ.എ.ഡി.എം.കെ ഗ്രൂപ്പുകളുടെ ലയന ചർച്ച സജീവമായി. മുഖ്യമന്ത്രി പളനിസ്വാമി മന്ത്രിമാരുടെ യോഗം വിളിച്ച ് ലയനക്കാര്യം വിശദമായി ചർച്ച ചെയ്തു. ഒ. പന്നീർസെൽവവും അദ്ദേഹത്തിെൻറ വീട്ടിൽ പാർട്ടി യോഗം വിളിച്ചു. മുൻ മന്ത്രിമാരായ കെ.പി. മുനുസാമി, കെ. പാണ്ഡിരാജൻ തുടങ്ങിയവരെ കൂടാതെ ഒപ്പംനിൽക്കുന്ന എം.എൽ.എമാരും എം.പിമാരും പാർട്ടി ഭാരവാഹികളും യോഗത്തിനെത്തി. 10 എം.എൽ.എമാരുടെയും 12 എം.പിമാരുടെയും പിന്തുണയാണ് പന്നീർസെൽവത്തിനുള്ളത്. അതിനിടെ, ദിനകരൻ അനുകൂലികൾ നഗരത്തിലെ ഹോട്ടലിൽ അടിയന്തര യോഗം ചേർന്ന് സ്ഥിതിഗതികൾ ചർച്ച ചെയ്തു. ദിനകരൻ ബംഗളൂരു ജയിലിൽ കഴിയുന്ന ശശികലയെ കണ്ടതിനു തൊട്ടുപിന്നാലെയായിരുന്നു യോഗം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.