സർഗാത്മകതയുടെ ഉത്സാഹങ്ങൾ തീർത്ത് ദിശക്ക് ഇരുപത്തിയഞ്ച് ലക്കങ്ങൾ

സർഗാത്മകതയുടെ ഉത്സാഹങ്ങൾ തീർത്ത് 'ദിശ'ക്ക് ഇരുപത്തിയഞ്ച് ലക്കങ്ങൾ ചേന്ദമംഗലൂർ: വിദ്യാലയ മാധ്യമപ്രവർത്തനത്തി​െൻറ വേറിട്ട കാഴ്ചയായ ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂളിലെ ദിശ മുഖപത്രത്തിന് എട്ടു വയസ്സ്. കഴിഞ്ഞ എട്ടു വർഷങ്ങൾ ആയി മുടങ്ങാതെ ഇറങ്ങുന്ന ദിശ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും വേറിട്ട വായന അനുഭവമാണ് നൽകുന്നത്. എഡിറ്റർമാരായി പ്രവർത്തിച്ച ഐ. ഷമീല, അബ്ദുൽ നജാഹ്, കെ. നാദിയ എന്നിവരിലൂടെയാണ് ദിശ കേരളീയ പൊതുമണ്ഡലത്തിൽ അടയാളപ്പെട്ടത്. തിരുവനന്തപുരത്ത് നടന്ന സംസ്ഥാന യുവജനോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ ദിശയുടെ എഡിറ്റർ നാദിയ സ്കൂളിന് അഭിമാനമായി. പ്രിൻസിപ്പൽ ഡോ. കൂട്ടിൽ മുഹമ്മദലി, ഹെഡ്മാസ്റ്റർ യു.പി. മുഹമ്മദലി, വൈസ് പ്രിൻസിപ്പൽ ഒ. ശരീഫുദ്ദീൻ, ബന്ന ചേന്ദമംഗലൂർ എന്നിവരുടെ നിർദേശങ്ങളും പ്രോത്സാഹനങ്ങളും ദിശയെ മുന്നോട്ട് നയിക്കുന്നു. ദിശ മീഡിയ ക്ലബി​െൻറ നേതൃത്വത്തിലാണ് ദിശ ഇറങ്ങുന്നത്. വി.ആർ. മുഹമ്മദ് റംഷിദ് ആണ് ദിശയുടെ പ്രഥമ എഡിറ്ററായി പ്രവർത്തിച്ചത്. ഗിരീഷ് പുത്തഞ്ചേരിയുടെ ഓർമക്കായി ബാങ്ക്മെൻസ് ക്ലബ് സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച കവിതാമത്സരത്തിൽ വിജയിയായ ഹാബീൽ അഹ്മദാണ് ഇപ്പോൾ ദിശയുടെ എഡിറ്റർ. ദിശ മീഡിയ ക്ലബ്ബി​െൻറ നേതൃത്വത്തിൽ സ്കൂളിൽ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലും സംഘടിപ്പിക്കുന്നു. സലീം നടുവണ്ണൂരാണ് ദിശ കൺവീനർ. ദിശയുടെ ഇരുപത്തിയഞ്ചാം ലക്കം സ്കൂൾ യുവജനോത്സവ ഉദ്ഘാടനച്ചടങ്ങിൽ പ്രശസ്ത ഗാനരചയിതാവ് ബാപ്പു വാവാട് പ്രകാശനം ചെയ്തു. ഇസ്ലാഹിയ അസോസിയേഷൻ സെക്രട്ടറി കെ. സുബൈർ ഏറ്റുവാങ്ങി. ഫോട്ടോ: chenna 1: ദിശയുടെ ഇരുപത്തിയഞ്ചാം ലക്കം സ്കൂൾ യുവജനോത്സവ ഉദ്ഘാടനച്ചടങ്ങിൽ ഗാനരചയിതാവ് ബാപ്പു വാവാട് പ്രകാശനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.