എം.എൽ.എയുടെ വാട്ടർ തീം പാർക്ക്: യൂത്ത് കോൺഗ്രസ് കൂടരഞ്ഞി പഞ്ചായത്ത് ഉപരോധിച്ചു

* പഞ്ചായത്ത് അസി. സെക്രട്ടറിയെ തടഞ്ഞുവെച്ചു തിരുവമ്പാടി: കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ കക്കാടംപൊയിലിൽ പി.വി. അൻവർ എം.എൽ.എയുടെ വാട്ടർ തീം പാർക്ക് പ്രവർത്തിക്കുന്നത് അനധികൃതമാണെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൂടരഞ്ഞി പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചു. പാർക്കിന് ഗ്രാമപഞ്ചായത്ത് ചട്ടങ്ങൾ ലംഘിച്ചാണ് പ്രവർത്തനാനുമതി നൽകിയതെന്ന് ആരോപിച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പഞ്ചായത്ത് ഓഫിസിലെത്തിയത്. പൊലീസ് വലയം ഭേദിച്ച് പ്രവർത്തകർ തള്ളിക്കയറാൻ ശ്രമിച്ചത് പഞ്ചായത്ത് ഓഫിസിൽ സംഘർഷാവസ്ഥ സൃഷ്ടിച്ചു. ഗ്രാമപഞ്ചായത്ത് അസി. സെക്രട്ടറി ജിനചന്ദ്രനെ ഏറെ നേരം പ്രവർത്തകർ തടഞ്ഞുവെച്ചു. പഞ്ചായത്ത് പ്രസിഡൻറ് സോളി ജോസഫ്, വൈസ് പ്രസിഡൻറ് വി.എ .നസീർ എന്നിവർ ചർച്ചക്ക് തയാറായതോടെയാണ് ഉപരോധം അവസാനിപ്പിച്ചത്. വാട്ടർ തീം പാർക്ക് അനുമതി പ്രശ്നം ചർച്ചചെയ്യാൻ ശനിയാഴ്ച പ്രത്യേക ഭരണസമിതി യോഗം വിളിക്കുമെന്ന് പ്രസിഡൻറ് സമരക്കാർക്ക് ഉറപ്പ് നൽകി. പാർക്കുമായി ബന്ധപ്പെട്ട അജണ്ട മാത്രമേ ശനിയാഴ്ചയിലെ ഭരണസമിതി യോഗത്തിൽ ചർച്ചക്ക് എടുക്കൂ. പാർക്കി​െൻറ പ്രവർത്തനത്തിൽ വിവിധ സർക്കാർ വകുപ്പുകൾ പ്രതിക്കൂട്ടിലായിരിക്കെ മലിനീകരണ നിയന്ത്രണ ബോർഡ് നേരത്തെ നൽകിയ അനുമതി റദ്ദാക്കിയിരുന്നു. യൂത്ത് കോൺഗ്രസ് ഉപരോധത്തിന് നിയോജക മണ്ഡലം നേതാക്കളായ വി.എൻ. ജംനാസ്, സജീഷ് മുത്തേരി, അഡ്വ. സൂഫിയാൻ, ജിജി കള്ളിപ്പാറ, നിഷാബ് മുല്ലോളി എന്നിവർ നേതൃത്വം നൽകി . * Thiru 1: പി.വി. അൻവർ എം.എൽ.എയുടെ വാട്ടർ തീം പാർക്ക് അനധികൃതമാണെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൂടരഞ്ഞി പഞ്ചായത്ത് ഓഫിസ് ഉപരോധിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.