കോഴിക്കോട്: മോയിൻകുട്ടി വൈദ്യരുടെ കാവ്യജീവിതത്തിെൻറ ദൃശ്യാവിഷ്കാരമായ 'ഇശലുകളുടെ സുൽത്താൻ' നാടകം ശനി, ഞായർ ദിവസങ്ങളിൽ അരങ്ങിലെത്തും. ടാഗോർഹാളിൽ ശനിയാഴ്ച വൈകീട്ട് 5.30നും ഞായറാഴ്ച വൈകീട്ട് ഏഴിനുമാണ് പരിപാടി. റിഥം ഹൗസ് പെർഫോമിങ് ആർട്ട് ഗ്രൂപ്പിനു കീഴിൽ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് നാടകം ഒരുക്കിയത്. മോയിൻകുട്ടി വൈദ്യരുടെ കാവ്യങ്ങളുടെ ദൃശ്യാവിഷ്കാരത്തിനൊപ്പം അറബന, കോൽക്കളി, ഒപ്പന തുടങ്ങിയ മാപ്പിളകലകളിലൂടെ കവിയുടെ ജീവിതവും നാടകത്തിൽ അവതരിപ്പിക്കും. കവിയുടേത് കൂടാതെ ബാപ്പു വെള്ളിപറമ്പ്, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ എന്നിവരുടെ ഗാനങ്ങളും നാടകത്തിലുപയോഗിക്കുന്നുണ്ട്. ശ്രീജിത്ത് പൊയിൽക്കാവ് ആണ് സംവിധാനം നിർവഹിച്ചത്. add to പരിപാടികൾ ഇന്ന് ടാഗോർഹാൾ: റിഥം ഹൗസ് പെർഫോമിങ് ആർട്സ് ഗ്രൂപ്പിനു കീഴിൽ മോയിൻകുട്ടി വൈദ്യരുടെ കാവ്യജീവിതത്തിെൻറ ദൃശ്യാവിഷ്കാരമായ 'ഇശലുകളുടെ സുൽത്താൻ' നാടകാവതരണം-5.30
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.