മുക്കം: ഫാഷിസ്റ്റ് ശക്തികളുടെ വർഗീയ വിഭജനം ശക്തമാകുന്ന ഇന്ത്യയിൽ ഇപ്പോൾ രണ്ടാം സ്വാതന്ത്ര്യസമരത്തിന് സമയമായെന്ന് മുൻ ജില്ല വൈസ് പ്രസിഡൻറ് വി. കുഞ്ഞാലി. എസ്.കെ.എസ്.എസ്.എഫ് മുക്കം മേഖലതല ഫ്രീഡം സ്ക്വയർ ചെറുവാടിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മേഖല പ്രസിഡൻറ് നുഹ്മാൻ കുമാരനെല്ലൂർ അധ്യക്ഷത വഹിച്ചു. ആബിദ് ഹുദവി തച്ചണ്ണ മുഖ്യപ്രഭാഷണം നടത്തി. സമസ്ത വിദ്യാഭ്യാസ മാനേജർ കെ. മോയിൻകുട്ടി മാസ്റ്റർ, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.ജി മുഹമ്മദ്, എസ്.കെ.എസ്.എസ്.എഫ് ജില്ല സെക്രട്ടറി പി. അലി അക്ബർ മുക്കം, വി. ഇമ്പിച്ചാലി മുസ്ലിയാർ, ഹുസൈൻ യമാനി, സുബൈർ നെല്ലിക്കാപറമ്പ്, മുസ്ലിം ലീഗ് മണ്ഡലം ട്രഷറർ കെ.വി. അബ്ദുറഹ്മാൻ, വൈത്തല അബൂബക്കർ, ഗഫൂർ ഫൈസി ചെറുവാടി, കെ. മൂസക്കുട്ടി, കെ.പി. അലി എന്നിവർ സംസാരിച്ചു. റാലിക്ക് മുനീർ ദാരിമി കൂമ്പാറ, റഫീഖ് ദാരിമി, നാസർ കുളിരാമുട്ടി, നിസാം ചെറുവാടി, കെ.വി. നിയാസ്, ലുഖ്മാൻ എളേടത്ത് എന്നിവർ നേതൃത്വം നൽകി. സുൽഫിക്കർ നെല്ലിക്കാപറമ്പ് സ്വാഗതവും അബ്ബാസ് മാസ്റ്റർ ചെറുവാടി നന്ദിയും പറഞ്ഞു. വനിത ലീഗ് കൺവെൻഷൻ മുക്കം: വനിത ലീഗ് തിരുവമ്പാടി നിയോജക മണ്ഡലം കൺവെൻഷൻ മുസ്ലിം ലീഗ് ജില്ല സെക്രട്ടറി സി.പി. ചെറിയ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. റുഖിയ്യ ടീച്ചർ അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സി.കെ. ഖാസിം, ട്രഷറർ കെ.വി. അബ്ദുറഹിമാൻ, ജില്ല പഞ്ചായത്ത് മെംബർ ഷറഫുന്നിസ ടീച്ചർ, ഷമീന കാട്ടിലക്കണ്ടി, കെ.വി. സുഹ്റ, ബുഷ്റ മുക്കം, ഷറീന കിളിയണ്ണി, സൈനബ മുക്കം, കെ.പി. റുഖിയ്യ, ജമീല അസീസ്, കെ.ടി. സഫിയ, ആയിഷ ചേലപ്പുറത്ത് എന്നിവർ സംസാരിച്ചു. മാനവറാലി നാളെ: ഒരുക്കങ്ങളായി മുക്കം: കേന്ദ്ര, സംസ്ഥാന ഭരണകൂട ഭീകരതക്കും നരമേധത്തിനുമെതിരെ മാനവ സാഹോദര്യം ഉയർത്തിക്കാട്ടി മുസ്ലിം ലീഗ് തിരുവമ്പാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഞായറാഴ്ച മുക്കത്ത് മാനവറാലി നടക്കും. ഇതിെൻറ ഒരുക്കം പൂർത്തിയായതായി സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വൈകുന്നേരം നാലു മണിക്ക് നോർത്ത് കാരശ്ശേരി ജങ്ഷനിൽനിന്ന് ആരംഭിക്കുന്ന റാലി മുക്കം എസ്.കെ പാർക്കിൽ സമാപിക്കും. പൊതുസമ്മേളനം മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡൻറ് സി.പി. ചെറിയ മുഹമ്മദ് അധ്യക്ഷത വഹിക്കും. എം.കെ. രാഘവൻ എം.പി, മുസ്ലിം ലീഗ് ജില്ല പ്രസിഡൻറ് ഉമ്മർ പാണ്ടികശാല, യൂത്ത് ലീഗ് ജന. സെക്രട്ടറി പി.കെ. ഫിറോസ് എന്നിവർ സംബന്ധിക്കും. വാർത്തസമ്മേളനത്തിൽ പ്രസിഡൻറ് സി.പി. ചെറിയ മുഹമ്മദ്, ജനറൽ സെക്രട്ടറി സി.കെ. ഖാസിം, ട്രഷറർ കെ.വി. അബ്ദുറഹിമാൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.