മേപ്പയ്യൂർ: പഞ്ചായത്ത് സമ്പൂർണ ശുചീകരണത്തിെൻറ ഭാഗമായി മേപ്പയ്യൂർ ടൗണിൽ സ്വാതന്ത്ര്യ ദിനത്തിൽ ശുചിത്വ സന്ദേശ റാലി നടത്തി. മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് പി.കെ. റീന അധ്യക്ഷത വഹിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. കുഞ്ഞിരാമൻ, എം. കുഞ്ഞമ്മദ്, കെ.ടി. രാജൻ എന്നിവർ സംസാരിച്ചു. ധർണ നടത്തി മേപ്പയ്യൂർ: കേരള സീനിയർ സിറ്റിസൺ ഫോറം വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തുന്ന പ്രക്ഷോഭ കാമ്പയിെൻറ ഭാഗമായി മേപ്പയ്യൂർ പഞ്ചായത്ത് ഒാഫിസിന് മുന്നിൽ ധർണ നടത്തി. ജില്ല ജനറൽ സെക്രട്ടറി പൂതേരി ദാമോദരൻ നായർ ഉദ്ഘാടനം ചെയ്തു. കെ.വി. ദിവാകരൻ അധ്യക്ഷത വഹിച്ചു. വി. ബാലൻ നമ്പ്യാർ, എ.സി. ചോയി, ടി.ഒ.കെ. നമ്പ്യാർ, ടി. ബാലക്കുറുപ്പ്, കറുത്തെടുത്ത് കുഞ്ഞിക്കണ്ണൻ, ഇ.എം. ശങ്കരൻ, വി.വി. ചന്ദ്രൻ, കെ.വി. നാരായണൻ, പി.കെ. അബ്ദുല്ല, ആച്ചാണ്ടി ഗോപാലൻ എന്നിവർ സംസാരിച്ചു. കർഷകദിനാചരണം മേപ്പയ്യൂർ: കൃഷിഭവെൻറ നേതൃത്വത്തിൽ നടന്ന കർഷക ദിനാചരണം ഘോഷയാത്രയോടു കൂടി ആരംഭിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുത്ത കർഷകരെ ബ്ലോക്ക് പ്രസിഡൻറ് ആദരിച്ചു. പഞ്ചായത്ത് പ്രസിഡൻറ് പി.കെ. റീന അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഇ. ശ്രീജയ, ടൗൺ വാർഡ് അംഗം ഷർമിന കോമത്ത്, ബ്ലോക്ക് അംഗം ഇ കുഞ്ഞിക്കണ്ണൻ, കൃഷി ഓഫിസർ സ്മിതാ നന്ദിനി, ബി.സി. ബിമൽ, സി.എം. പ്രദീപ് കുമാർ, വിജില വിജയൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.