സ്വാതന്ത്ര്യ ദിനാഘോഷം

നാദാപുരം: ടി.ഐ.എം ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഇ.കെ. വിജയൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. നാസർ എടച്ചേരി അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ ഇ. സിദ്ദീഖ് സ്വാഗതം പറഞ്ഞു. മുഹമ്മദ് ബംഗ്ലത്ത്, കെ.എം. കുഞ്ഞബ്ദുല്ല, കരയത്ത് ഹമീദ് ഹാജി, സുഹറ പുതിയറക്കൽ, എൻ.കെ. സലിം, മണ്ടോടി ബഷീർ, ടി.കെ. അസ്‌ലം എന്നിവർ സംസാരിച്ചു. പാറക്കടവ് ദാറുല്‍ ഹുദ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ ഭൂപട രൂപത്തില്‍ ഇഴചേര്‍ന്നു. വിവിധ പരിപാടികളില്‍ പ്രിന്‍സിപ്പൽ പ്രഫ. കുഞ്ഞമ്മദ്, മാനേജര്‍ മുനീര്‍ സഖാഫി, ശശീന്ദ്രൻ, വൈസ് പ്രിന്‍സിപ്പൽ ലാലുമോൻ, പേരോട് അമ്മദ് ഹാജി, അബ്ദുറഹിം സഖാഫി എന്നിവര്‍ സംബന്ധിച്ചു. നാദാപുരം സി.സി.യു.പി സ്‌കൂളില്‍ പ്രധാനാധ്യാപകൻ ബി. രവീന്ദ്രന്‍ പതാക ഉയര്‍ത്തി. പി.ടി.എ പ്രസിഡൻറ് ടി. ബാബു, പി.ടി.എ ഭാരവാഹികളായ ഇ.കെ. പ്രവീൺ, രാമദാസന്‍, തളേപാണ്ടി ചന്ദ്രന്‍, മുന്‍ പ്രധാനാധ്യാപകൻ കെ. ഹേമചന്ദ്രന്‍, മാനേജര്‍ കെ. ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി കല്ലാച്ചി ഗവ. യു.പി സ്‌കൂളിലെ സ്വാതന്ത്ര്യദിനം ഉദ്ഘാടനം ചെയ്തു. നാദാപുരം പഞ്ചായത്ത് പ്രസിഡൻറ് എം.കെ. സഫീറ, വൈസ് പ്രസിഡൻറ് സി.വി. കുഞ്ഞികൃഷ്ണൻ, ബി.പി.ഒ പ്രദീപ് കുമാർ, കെ.എം. രഘുനാഥ്, പി.ടി.എ പ്രസിഡൻറ് ദിലീപ് കുമാർ, മെംബര്‍ നജ്മ ബീവി എന്നിവര്‍ സംബന്ധിച്ചു. നാദാപുരം ഗവ. യു.പി സ്‌കൂളില്‍ പി.പി. കുമാരൻ പതാക ഉയര്‍ത്തി. പി.ടി.എ പ്രസിഡൻറ് സി. ഫൈസൽ, ബംഗ്ലത്ത് മുഹമ്മദ്, കണേക്കൽ അബ്ബാസ്, മാമി കരുവാരിയിൽ, യൂനസ്ഹസ്സന്‍, ഇ. കുഞ്ഞബ്ദുല്ല, കരയത്ത്ഹമീദ്ഹാജി, നാസര്‍ കുന്നുമ്മൽ, അഷറഫ്, അഹമ്മദ്, എ.ടി.കെ. സുരേഷ്, വി.കെ. സലീം, കളത്തില്‍ മുഹമ്മദ്‌സാലി, ഹംസ നെരോത്ത്, റസിയ, അനില എന്നിവര്‍ സംസാരിച്ചു. കല്ലാച്ചി ഗവ. യു.പിയിൽ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സി.വി. കുഞ്ഞികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക സതികുമാരി പതാക ഉയര്‍ത്തി. എൻ.ടി. സൗമ്യ, പഞ്ചായത്ത് പ്രസിഡൻറ് എം.കെ. സഫീറ, രഘുനാഥ്, എ. ദിലീപ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. ഇരിങ്ങണ്ണൂര്‍ എൽ.പി സ്‌കൂള്‍ വിദ്യാർഥികള്‍ സ്വയം നിര്‍മിച്ച ദേശീയപതാകകളുമേന്തി റാലി നടത്തി. പി.കെ. ശ്രീജിത്ത് പതാക ഉയര്‍ത്തി. പി.ടി.എ പ്രസിഡൻറ് കെ. രാജീവന്‍ നാദാപുരം പ്രസ് ഫോറം സെക്രട്ടറി വത്സരാജ് മണലാട്ട്, കെ. കുമാരൻ, പ്രജീഷ്, അനീഷ് ചാമയില്‍ എന്നിവര്‍ സംസാരിച്ചു. എളയടം എൽ.പി സ്‌കൂളില്‍ നിറക്കൂട്ട്-2017 ചിത്രകാരന്മാരുടെ കൂട്ടായ്മ സംഘടിപ്പിച്ചു. മോഹനന്‍ നൊച്ചാട് ഉദ്ഘാടനം ചെയ്തു. സീന കരുവന്താരി അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകന്‍ ബാബു, എ. മനോജ്, കെ.പി. നജീബ് എന്നിവര്‍ സംസാരിച്ചു. വളയം എം.എൽ.പി സ്‌കൂളിൽ വാര്‍ഡ് അംഗം പി.കെ. ശങ്കരൻ, മാനേജര്‍ വി.പി. മമ്മുഹാജി, പി.ടി.എ പ്രസിഡൻറ് മുഹമ്മദ് കുട്ടി മുസ്ലിയാർ, പ്രധാനാധ്യാപകന്‍ ജി.കെ. തങ്കമണി, കെ. അരവിന്ദാക്ഷൻ, വി. സജീവൻ, ഇര്‍ഷാദ് സഖാഫി എന്നിവര്‍ സംസാരിച്ചു. കുമ്മങ്കോട് എം.എൽ.പിയിൽ പ്രധാനാധ്യാപകൻ ബഷീര്‍ എടച്ചേരി പതാക ഉയര്‍ത്തി. വാണിമേല്‍ എം.യു.പി സ്കൂളിൽ പി.ടി.എ പ്രസിഡൻറ് ജലീല്‍ ചാലക്കണ്ടി പതാക ഉയര്‍ത്തി. വാണിമേല്‍ ഭൂമിവാതുക്കല്‍ എം.എൽ.പി സ്‌കൂളില്‍ പി.ടി.എ പ്രസിഡൻറ് എം.കെ. അഷ്റഫ് പതാക ഉയര്‍ത്തി. പ്രധാനാധ്യാപിക പി.കെ. ഗീത സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. വാര്‍ഡ് അംഗം‍, വി.കെ. സാബിറ, വി.കെ. മൂസ, കെ.കെ. മുഹമ്മദലി, എം.കെ അബൂബക്കർ, ഒ. മുനീര്‍, എം.കെ. വിനോദന്‍ എന്നിവര്‍ സംസാരിച്ചു. വളയം യു.പി സ്‌കൂള്‍ ശില്‍പശാലയില്‍ നൂറുകണക്കിന് പതാകകളാണ് വിദ്യാർഥികള്‍ നിര്‍മിച്ചത്. അനുസ്മരണസമ്മേളനം ഗാന്ധിയന്‍ കെ.എ. പട്ടേരി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് പി.പി. അനില്‍ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ടി.കെ. ദേവി, കെ. ഗംഗാധരന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.